CLOSE
 
 
നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ
 
 
 
  • 1.3K
    Shares

നേര്‍ക്കാഴ്ച്ചകള്‍

പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു. രാവിലെത്തെ വീട്ടു ജോലിയും കഴിഞ്ഞ് ഒരുങ്ങി ഓഫീസിലെത്തുന്നതിനു മുമ്പായി ഉച്ചഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാതെ വരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളേയും, ഭാര്യയും ഭര്‍ത്താവും ജോലി നോക്കുന്ന കുടുംബങ്ങളേയും മുന്നില്‍ കണ്ടു കൊണ്ടാണ് കുടുംബശ്രീ പുതിയ പദ്ധതിയുമായി രംഗത്തു വരുന്നത്.

വീട്ടില്‍ നിന്നും പാചകം ചെയ്യുന്ന അതേ രൂചിക്കൂട്ടുമായി ചുരുങ്ങിയ നിരക്കില്‍ ഓഫീസുകളിലും, തൊഴില്‍ കേന്ദ്രങ്ങളിലും കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ എത്തും. കൈയ്യില്‍ പതിച്ചോറിന്റെ ശേഖരുമുണ്ടാകും. കേവലം മുപ്പത്തി അഞ്ചു രൂപക്ക് സുഭിക്ഷമായി ഉണ്ണാനുള്ള വിഭവങ്ങളടക്കമുള്ള കുത്തരിച്ചോറുണ്ടാകും. പൊരിച്ച മീനാണെങ്കില്‍ സീസണന്‍ കണക്കിലെടുത്ത് മിനിമം പത്തു രൂപാ നിരക്കു വെച്ചാണ് അധിക വില. ഇല വാട്ടി പൊതിയുണ്ടാക്കി വൃത്തിയും വെടിപ്പോടെയുമാണ് ഊണ് തയ്യാറാക്കുക. കൂട്ടത്തില്‍ തിളപ്പിച്ചാറ്റിയ ദാഹശമനിയുമുണ്ടാകും. സ്ഥിരം പറ്റുകാര്‍ ആവശ്യപ്പെട്ടാല്‍ സ്റ്റീല്‍ പാത്രങ്ങളും സജ്ജമാക്കും. പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്കാവശ്യമായ തുക വായ്പ്പയായി കുടുംബശ്രീ തന്നെ തരപ്പെടുത്തി നല്‍കും.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിട്ടാണ് തുടക്കമിടുക. വിജയിക്കുമെന്ന് തോന്നുന്ന പക്ഷം സാധിക്കുന്ന മേഖലകളിലെല്ലാം വ്യാപിപ്പിക്കും. ഹരിത കര്‍മ്മ സേനയുടേയും, മറ്റു സന്നദ്ധ സേനകളുടേയും സഹായവും തേടും. നാമാവശേഷമാകുന്ന ബീഡി മേഘലയില്‍ പെട്ട ആളുകളെ സംഘടിപ്പിച്ച് ഈ മേഘലയില്‍ തൊഴില്‍ തരപ്പെടുത്തി നല്‍കാനും, തൊഴിലുറപ്പു മേഘലയെ സഹകരിപ്പിക്കാനും ആലോചനയുണ്ട്.

കഴിച്ചതിന്റെ ബാക്കി ഒഴിഞ്ഞവ ഇവര്‍ തന്നെ കൊണ്ടു പോയി കളയും. പതിനൊന്നുമണി ചായയും ആവശ്യത്തിനുള്ള ചെറുകടികളും പരീക്ഷിക്കാനും പദ്ധതിയുണ്ട്. ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള കേന്ദ്രം കണ്ടെത്തി അവിടെ സ്ഥിര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വിതരണത്തിനുമായി വെവ്വേറെ യൂണിറ്റുകളായാണ് സജ്ജീകരിക്കുക. ജില്ലാ ജയില്‍ ചപ്പാത്തിക്കും, അവിടുന്നു പാകം ചെയ്തു വരുന്ന കോഴിക്കറിക്കും കിട്ടിയ ജനകീയാഗീകാരമാണ് കുടുംബശ്രീയെ ഇതിനു പ്രേരിപ്പിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ ആലോചന നടക്കുന്നതു മാത്രമാണെങ്കിലും മലപ്പുറം ജില്ലയില്‍ ഇതു വിജയം കണ്ടിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചായിരിക്കും ജില്ലയിലും നടപ്പിലാക്കുക. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായുള്ള പ്രചരണത്തിന് ചുക്കാന്‍ പിടിക്കാന്‍ ആവശ്യക്കാരെ ഉള്‍പ്പെടുത്തി വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ചും. സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയും പ്രചരണം കൊഴുപ്പിക്കും. 2019നെ വരവേല്‍ക്കാനായി കുടുംബശ്രീയുടെ നൂതന പദ്ധതിയായിരിക്കും. ‘നാടന്‍ കഴിച്ചു നാടു നന്നാക്കാക്കുക’ എന്ന മുദ്രാവാക്യം ലക്ഷ്യമിട്ടായിരിക്കും പ്രചരണം ആരംഭിക്കുക.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...