CLOSE
 
 
വിവാദക്കുരുക്കില്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം നടനും സംവിധായകനുമൊക്കെ നിര്‍മ്മാതാവിന്റെ ചാവേറുകളായി മാറുമ്പോള്‍ മൗനം നടിച്ച് ഫെഫ്ക
 
 
 
  • 1.4K
    Shares

പ്രമേയം കൊണ്ടും മുതല്‍മുടക്കു കൊണ്ടും മലയാളത്തിലെ ‘ചലച്ചിത്രമാമാങ്ക’മായി മാറുമെന്ന് കൊട്ടിഘോഷിച്ച് ആരംഭിച്ച മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രമായ മാമാങ്കം വിവാദക്കുരുക്കില്‍. മാമാങ്കമെന്ന സിനിമയ്ക്കായി പതിനഞ്ചു വര്‍ഷത്തോളം ഗവേഷണം നടത്തി തിരക്കഥ തയ്യാറാക്കി സംവിധാനവും നിര്‍വഹിച്ച സജീവ്പിള്ളയെ ചിത്രീകരണം മൂന്നാമത്തെ ഷെഡ്യൂളിലെത്തുമ്പോഴേക്കും നിര്‍മ്മാതാവ് ഇടപെട്ട് ഒഴിവാക്കാന്‍ നീക്കം നടത്തുന്നതായി സൂചന ലഭിച്ചു. ഫെഫ്ക തുടങ്ങി സിനിമാ മേഖലയിലെ സംഘടനകളെല്ലാം മലയാള സിനിമയിലെ വന്‍ മുതല്‍മുടക്കുള്ള സിനിമയില്‍ നടന്ന ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്.

കോടികളുടെ പിന്‍ബലത്തില്‍ സിനിമയില്‍ അധീശത്വം സ്ഥാപിക്കുന്ന പുത്തന്‍നിര്‍മ്മാതാക്കളുടെ മുന്നില്‍ സിനിമാ സംഘടനകള്‍ ഓഛാനിച്ചു നില്‍ക്കുന്ന അവസ്ഥയാണ് മാമാങ്കത്തിലുണ്ടായിരിക്കുന്നത്. ക്യൂന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ധ്രുവന്‍ എന്ന യുവതാരം മാമാങ്കത്തില്‍ അഭിനയിക്കുന്നതിന് നടത്തിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. മാസങ്ങളോളം അത്യധ്വാനം ചെയ്തും കളരി പഠിച്ചുമൊക്കെയായിരുന്നു ധ്രുവന്‍ തന്റെ ശരീരം യോദ്ധാക്കളുടേതിന് സമാനമായി ഒരുക്കിയെടുത്തത്. ചിത്രീകരണം പാതിവഴി പിന്നിട്ടപ്പോള്‍ ഒഴിവാക്കപ്പെടുന്നവരിലൊരാള്‍ ധ്രുവനാണെന്ന് സൂചനയുണ്ട്.

സജീവ് പിള്ളയെന്ന നവാഗതസംവിധായകന്‍ പതിനഞ്ചു വര്‍ഷത്തോളം ഗവേഷണം നടത്തി പൂര്‍ത്തിയാക്കി നല്‍കിയ തിരക്കഥ വായിച്ചാണ് നിര്‍മ്മാതാവായ വേണു കുന്നപള്ളി എന്ന പ്രവാസി വ്യവസായി 40 കോടിയോളം രൂപ മുതല്‍മുടക്കാന്‍ തീരുമാനിച്ചത്. 46 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. സജീവ്പിള്ളയുടെ സംവിധാനത്തില്‍ ചിത്രത്തിന്റെ രണ്ടു ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാണ് നിര്‍മ്മാതാവ് നിലപാടു മാറ്റിയത്. സജീവ്പിള്ളയുടെ തിരക്കഥ കൈക്കലാക്കി അദ്ദേഹത്തെ ഇതില്‍ നിന്നൊഴിവാക്കി പുതിയ സംവിധായകനെ വെച്ച് മാമാങ്കത്തിന്റെ ചിത്രീകരണം വരുന്ന ജനുവരിയില്‍ പുനരാരംഭിക്കാനാണ് നിര്‍മ്മാതാവിന്റെ നീക്കം. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താനും തിരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ആയിരം കോടിയുടെ ആസ്തിയുണ്ടെന്ന് പറയപ്പെടുന്ന നിര്‍മ്മാതാവിനെതിരേ ചെറുവിരലനക്കാന്‍ ഫെഫ്ക എന്ന സംഘടന ഇതേവരെ തയ്യാറായിട്ടില്ല.

തന്റെ ആദ്യ സിനിമാ സ്വപ്നവുമായി ഈ വിഷയത്തില്‍ സംവിധായകന്‍ സജീവ് പിള്ള നടത്തിയ പഠന ഗവേഷണങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ഡല്‍ഹിയില്‍ ടെലിവിഷന്‍ ഇന്റര്‍നാഷനലില്‍ പ്രവര്‍ത്തിച്ചിരുന്ന സജീവ് ഈ സിനിമയുടെ ഗവേഷണങ്ങള്‍ക്കായി മാത്രം നാട്ടിലേക്കു മടങ്ങുകയായിരുന്നു. 1999 മുതല്‍ വിഷയം പഠിച്ചു തുടങ്ങി. തിരുനാവായയിലും പെരിന്തല്‍മണ്ണയിലുമെല്ലാം താമസിക്കുകയും ഒട്ടേറെ ചരിത്രകാരന്‍മാരുമായി സംസാരിക്കുകയും ചെയ്തു. എഴുത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍തന്നെ നായകനായി മമ്മൂട്ടിയുടെ രൂപമാണു മനസ്സില്‍ തെളിഞ്ഞത്. ‘താപ്പാന’യുടെ സെറ്റില്‍ വച്ച് ആദ്യമായി കഥ പറഞ്ഞു. ‘ബാവൂട്ടിയുടെ നാമത്തില്‍’ ചിത്രീകരിക്കുമ്പോള്‍ പൂര്‍ണമായ സ്‌ക്രിപ്റ്റ് കേള്‍പ്പിച്ചു. അന്നുമുതല്‍ അദ്ദേഹം നല്‍കുന്ന പിന്തുണയായിരുന്നു മുന്നോട്ടുള്ള പ്രയാണത്തില്‍ സജീവിന്റെ ധൈര്യം. 2010ല്‍ സ്‌ക്രിപ്റ്റ് റജിസ്റ്റര്‍ ചെയ്തു. പ്രോജക്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും ഇത്രയും മുതല്‍മുടക്കില്‍ സിനിമ ചെയ്യാന്‍ ആരും തയാറാകാതിരുന്നതോടെ ‘മാമാങ്കം’ നീണ്ടുപോയി. തിരക്കഥയില്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചാണ് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ് എത്തി 40 കോടി മുതല്‍മുടക്കാമെന്ന് സമ്മതിക്കുന്നത്. നിര്‍മ്മാതാവിനെ കിട്ടിയ സന്തോഷത്തില്‍ തന്റെ സ്വപ്നചിത്രം പൂര്‍ണതയിലെത്തിക്കാന്‍ നിര്‍മ്മാതാവ് മുന്നോട്ടു വെച്ച വ്യവസ്ഥകളിലെല്ലാം കണ്ണടച്ച് ഒപ്പുവെച്ചത് അവസാനം സജീവിനു കുരുക്കായി മാറുകയും ചെയ്തു.

അഞ്ചോ ആറോ ഷെഡ്യൂളുകളില്‍ മാമാങ്കം പൂര്‍ത്തിയാക്കാനായിരുന്നു സജീവിന്റെ പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മംഗലാപുരത്തു വെച്ചാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിലും നടന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം മൊഴിമാറ്റം നടത്തി പുറത്തിറക്കാനും പദ്ധതിയുണ്ടായിരുന്നു.എന്നാല്‍ ചിത്രീകരണം രണ്ടു ഘട്ടം പൂര്‍ത്തിയായപ്പോഴേക്കും നിര്‍മ്മാതാവുമായുള്ള പ്രശ്നങ്ങളില്‍ ചിത്രീകരണം നിലയ്ക്കുന്നതാണ് കണ്ടത്. പിന്നാലെയാണ് ഒരു നവാഗതസംവിധായകന്റെ സ്വപ്നപദ്ധതിയെ ചവിട്ടിത്തേച്ച് പുതിയ സംവിധായകനെ വെച്ച് ‘മാമാങ്ക’ത്തെ നിര്‍മ്മാതാവ് പിടിച്ചെടുക്കാന്‍ മുതിരുന്നത്.
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രത്തിന്റെ അണിയറയില്‍ നടക്കുന്ന കാര്യങ്ങള്‍ മാമാങ്കത്തിനായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അറിഞ്ഞിട്ടില്ല. ടീസറടക്കം പുറത്തു വിട്ട മാമാങ്കം പാതിവഴിയില്‍ ചിത്രീകരണം നിലച്ചതിനു പിന്നിലെ കഥയറിയാതെ ആരാധകര്‍ കാത്തുനില്‍ക്കുമ്പോള്‍ ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി മാറിയ ദയനീയാവസ്ഥയിലാണ് സംവിധായകന്‍ സജീവ്പിള്ളയടക്കം അണിയറപ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുകേഷ് ഇനി നടന്‍ മാത്രമല്ല; ഗായകന്‍ കൂടിയാണ്

മുകേഷ് ഇനി നടന്‍ മാത്രമല്ല;...

താരങ്ങള്‍ സിനിമയില്‍ പാടുന്നതൊന്നും ഒരു പുതിയ കാര്യമല്ല. മമ്മൂട്ടി മോഹന്‍ലാല്‍...

ശ്രദ്ധ കപൂറിനു പകരം സൈനയായി പരിനീതി ചോപ്ര

ശ്രദ്ധ കപൂറിനു പകരം സൈനയായി...

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതത്തെ പ്രമേയമാക്കിയുളള സിനിമ...

റൗഡി ബേബി 300 മില്യണ്‍ കാഴ്ചക്കാര്‍

റൗഡി ബേബി 300 മില്യണ്‍...

യുട്യൂബില്‍ 300 Million വ്യൂസ് തികച്ച് മാരി 2വിലെ വീഡിയോ...

ചെന്നൈയില്‍ നയന്‍സ് തരംഗം: നഗരത്തിലും ഓട്ടോകളിലും 'ഐറ'യുടെ...

ചെന്നൈയില്‍ നയന്‍സ് തരംഗം: നഗരത്തിലും...

തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള നടിയാണ് നയന്‍താര. നയന്‍താരയുടെ ചിത്രത്തിനായ്...

അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ' ടീസര്‍ പുറത്തിറങ്ങി

അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ'...

അസ്‌കര്‍ അലി നായകനാകുന്ന ചിത്രം 'ജീംബൂംബാ' യുടെ ടീസര്‍ പുറത്തിറങ്ങി....

ജോജുവിനെ നായകനാക്കി ജോഷിയുടെ 'കാട്ടാളന്‍ പൊറിഞ്ചു'

ജോജുവിനെ നായകനാക്കി ജോഷിയുടെ 'കാട്ടാളന്‍...

ജോജുവിനെ നായകനാക്കി ജോഷിയുടെ പുതിയ ചിത്രം 'കാട്ടാളന്‍ പൊറിഞ്ചു'. നാല്...

Recent Posts

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി...

പാലക്കുന്ന് : മൂവാളന്‍കുഴി...

ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകി മൂവാളന്‍കുഴിചാമുണ്ഡി നിറഞ്ഞാടി

പാലക്കുന്ന് : മൂവാളന്‍കുഴി ചാമുണ്ഡി തെയ്യം കെട്ടിയാടുന്ന മലബാറിലെ...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും...

ബാറ്ററി മോഷണം പൊറുതിമുട്ടി ബസുടമകള്‍

കാസറഗോഡ് : ദേശീയപാതയുടെയും മറ്റു ഉപറോഡുകളുടെയും വശങ്ങളില്‍ ഓട്ടം...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ്...

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ്...

ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസറഗോഡ് : ബന്തടുക്ക-കാസറഗോഡ് റൂട്ടില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ...

സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടി...

കാഞ്ഞങ്ങാട്: സമാന്തര സര്‍വ്വീസിന്റെ പേരില്‍ എംവിഐ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാഞ്ഞങ്ങാട്...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന...

വാല്‍ക്കിണ്ടിയോളം വരില്ല ഒന്നും, ജലസംരക്ഷണ ദിനത്തില്‍ വേറിട്ട വഴിയിലൂടെ ശില്പി...

കാഞ്ഞങ്ങാട് : ചുട്ടുപൊള്ളുന്ന വെയിലില്‍ മണ്ണും വായുവും വെന്തുരുകുമ്പോള്‍...

Articles

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും,...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍...

ഹിന്ദു ഐക്യ വേദിയുടെ സംഘാടകനും, ഹൈന്ദവ മുന്നേറ്റത്തിനായി സ്വയം സമര്‍പ്പിക്കുകയും...

ഇരുമുന്നണികള്‍ക്കും കീറാമുട്ടിയായി കുണ്ടാര്‍ എന്‍.ഡി.എ മുന്നണിക്ക് കൂടി സ്ഥാനാര്‍ത്ഥിയായതോടെ...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...