CLOSE
 
 
മോഷണത്തിനു പുറമെ, ചതിപ്രയോഗവുമായി മലയാള സാഹിത്യ വിവാദം
 
 
 
  • 1.2K
    Shares

ദീപാ നീഷാന്തിന്റെ പേരില്‍ നടക്കന്ന കവിതാ മോഷണ വിവാദം കൊണ്ട് നാം എന്താണ് പഠിച്ചെടുക്കേണ്ടത്?

മനുഷ്യ ഭാവനയില്‍ ഒതുങ്ങുന്നവ മാത്രമെ സാഹിത്യത്തിലും ഒതുങ്ങുകയുള്ളു എന്നും ഭുമിയില്‍ ഇല്ലാത്തവയൊന്നും തന്നെ സാഹിത്യത്തിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും പറഞ്ഞത് മഹാനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയാണ്. മനുഷ്യഭാവനക്ക് സാധിക്കും വിധം സ്വപ്നങ്ങളും, യാഥാര്‍ത്ഥ്യവും, അനുഭവവും നേരും നുണകളുമെല്ലാം ചാന്തു തേച്ചു രൂപപ്പെടുമ്പോഴാണ് ഒരു കലശില്‍പ്പമുണ്ടാവുക. തന്റെ വിഖ്യാത കൃതി എന്താണ് കല (what is art) എന്ന കൃതിയിലാണ് അദ്ദേഹം ഇത് വിശദീകരിച്ചിരിക്കുന്നത്. അങ്ങനെ സ്വന്തം കഴിവിനാല്‍, സ്വപ്രയത്നത്താല്‍ രൂപപ്പെടുത്തുന്ന സൃഷ്ടിയും, അതപ്പടി ഈച്ചക്കോപ്പിയാകുന്ന ചോരണവും രണ്ടും രണ്ടാണ്. ദീപാ നീഷാന്തിന്റെ കവിതാ മോഷണ വിവാദത്തില്‍ മോഷണ കവിത എഴുതിയ കലേഷിനോടും പൊതു സമൂഹത്തോടും മാപ്പു പറഞ്ഞു കൊണ്ട് മോഷണക്കുറ്റം ചുമത്തപ്പെട്ട കവയത്രി ദീപ ടീച്ചറുടെ വാക്കുകള്‍ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പേത്തന്നെ ടോള്‍സ്റ്റോയി നല്‍കിയ മറുപടിയാണ് മേലേ സൂചിപ്പിച്ചത്.

കേരളവര്‍മ്മ കോളേജിലെ അധ്യാപിക കൂടിയാണ് ദീപാനിശാന്ത്. അവര്‍ക്കു മേലാണ് കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ശ്രീചിത്രന്‍ എന്ന യുവകവി ടീച്ചര്‍ക്ക് ഒരു കവിത അയച്ചു കൊടുത്തു. തന്റെ സ്വന്തം കവിതയാണെന്നും, ടീച്ചറുടെ പേരു വെച്ച് പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹമുണ്ടെന്നും ശ്രീചിത്രന്‍ ടീച്ചര്‍ക്കെഴുതി. ടീച്ചര്‍ അത് തങ്ങളുടെ സര്‍വ്വീസ് മാസികയില്‍ സ്വന്തം പേരും ഫോട്ടോയും വെച്ച് പ്രസിദ്ധീകരിച്ചു. ടീച്ചറുടെ പേരില്‍ പ്രസിദ്ധം ചെയ്താല്‍ നാലാള്‍ വായിക്കും അങ്ങനെ കവിത ജനം വായിക്കപ്പെടട്ടെ എന്ന ശ്രീചിത്രന്റെ അഭ്യര്‍ത്ഥന മാനിക്കുകയായിരുന്നു അവര്‍. അവിടേയും കൊണ്ട് കഥ അവസാനിക്കുന്നില്ല. കവിതയുടെ യഥാര്‍ത്ഥ പിതാവ് ശ്രീചിത്രനുമല്ല, മറ്റൊരാള്‍, അതു കലേഷാണെന്ന വിവരമാണ് ഇപ്പോള്‍ ടീച്ചറെ മുള്‍മുനയില്‍ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്. ശ്രീചിത്രന്‍ കട്ടെടുത്ത കവിതയാണ് സ്വന്തം കവിതയെന്ന് തെറ്റിദ്ധരിപ്പിച്ച് ടീച്ചര്‍ക്ക് അയച്ചു കൊടുത്തതെന്ന കാര്യം മലയാളം വര്‍ദ്ധിച്ച വീര്യത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. മറ്റൊരാളുടെ മോഷണ വസ്തുവാണ്. താന്‍ ആപ്പിലാവുകയായിരുന്നുവെന്നും മനസിലാക്കാന്‍ വൈകി. ഏതായാലും തെറ്റു പറ്റി. കലേഷിനോടും, പ്രസിദ്ധീകരിച്ച സര്‍വ്വീസ് മാസികയോടും, പൊതുസമൂഹത്തോടാകമാനവും മാപ്പിരക്കുകയായിരുന്നു ടീച്ചര്‍. എന്നിട്ടും ശാപമോക്ഷമായിട്ടില്ല.

ബ്രഹ്മാണ്ഡത്തിലില്ലാത്ത ഒന്നിനേയും കവിക്ക് പുതുതായി സൃഷ്ടിക്കാനാവില്ല, പുനര്‍സൃഷ്ടിക്കാനേ സാധിക്കുകയുള്ളുവെന്ന ടോള്‍സ്റ്റോയിയുടെ വാക്കു തെറ്റിക്കുകയായിരുന്നു ടീച്ചറും, ശ്രീചിത്രനും. കലേഷ് തന്റെ കവിതയിലൂടെ ഉയര്‍ത്തിയ ആശയം അതിനേക്കാള്‍ മനോഹരമായി ഉയര്‍ന്ന നിലവാരത്തില്‍ ടീച്ചര്‍ പലവൂരു, പലതവണ പലതരം ശൈലിയില്‍ കവിതയായി മലയാളത്തിനു നല്‍കിയിട്ടുണ്ട്. കലേശിന്റെ ശൈലിയാണ് ‘അങ്ങനെയിരിക്കെ, മരിച്ചു പോയ ഞാന്‍/നീ’ എന്ന കവിത. ടീച്ചര്‍ക്ക് അവ കോപ്പിയടിക്കേണ്ട കാര്യമില്ലെന്ന് അവരെ അറിയുന്നവര്‍ക്കറിയാം. തെറ്റിദ്ധരിപ്പിക്കലിന്റേയും, ചതിയുടേയും വാള്‍മുന നീണ്ടത് ടീച്ചറുടെ സത്യസന്ധതക്കു തളം വെച്ചു കൊണ്ടാണ്. ചെയ്തു പോയ തെറ്റ് ടീച്ചര്‍ മാപ്പു പറഞ്ഞു. എന്നാല്‍ ശ്രീചിത്രന്റേത് അങ്ങനെയുള്ളതല്ല.

രാമായണവും, മഹാഭാരതവും, ഭഗവത്ഗീതയും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ അവയില്‍ മാത്രമായുള്ളതല്ല. അതിനു ശേഷവും അവ പലവൂരു പുനസൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അവയൊക്കെ നാം എടുത്തു വായിക്കാറുണ്ട്. വായിച്ചവ നമ്മെ സ്വാധീനിക്കാറ് പതിവാണ്. അതില്‍ നിന്നും ഊറിവന്ന രസത്തില്‍ നിന്നും മറ്റൊരു സൃഷ്ടി ഉണ്ടാവുക എന്നതും സ്വാഭാവികം. സഞ്ജയനും, കുട്ടികൃഷ്ണ മാരാറും, എം. കൃഷ്ണന്‍ നായരും സാഹിത്യത്തിനു സംഭാവന നല്‍കിയ കൃതികള്‍ ലോക പുസ്തകങ്ങളെ വായിച്ചു കിട്ടിയ രസം ചാലിച്ച മഷിത്തണ്ടു കൊണ്ടെഴുതി പാകപ്പെടുത്തിയവയാണ്. ഒരു വേള, അത്തരം എഴുത്തുകാരെ വായിച്ചതില്‍ നിന്നും കിട്ടിയ രസം മനസില്‍ ചുരത്തിയ അനുഭുതി കൊണ്ടു തന്നെയാണ് എഴുത്തുപുരയും ബീജമൂള്‍ക്കൊണ്ടത്. സാനുമാഷുടെ വിശ്വസാഹിത്യ വിചാരങ്ങള്‍ അടക്കമുള്ള മേല്‍പ്പറഞ്ഞവരുടെ കൃതികള്‍ വായിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഒരിക്കലും ‘എഴുത്തുപുര’ എന്ന ഈ പംക്തിയുമുണ്ടാകുമായിരുന്നില്ല എന്നു സമ്മതിച്ചു കൊള്ളട്ടെ.

ഒട്ടകം സൂചിമുനക്കുള്ളിലൂടെ അകത്തു കടക്കുന്നതിനേക്കാള്‍ പ്രയാസമുണ്ട് ഒരു സൃഷ്ടി മെനയാന്‍. എന്നാല്‍ മോഷണത്തിന് ഇത്തരം കടമ്പകള്‍ കടക്കേണ്ടതില്ലല്ലോ. ഓരോ എഴുത്തുകാരനിലും അവനറിയാതെ അവനില്‍ ഒരു തസ്‌ക്കരന്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന എം.കൃഷ്ണന്‍ നായരുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കട്ടെ.

അനുവാചകനില്‍ അനുഭുതി ഉണ്ടാക്കുക എന്നതാണ് എഴുത്തുകാരുടെ കര്‍ത്തവ്യം. അതു മറ്റൊരു രചനിയില്‍ നിന്നുമോ, ആശയത്തില്‍ നിന്നോ, ആഹ്വാനത്തില്‍ നിന്നോ ആവാം. അങ്ങനെ പകര്‍ന്നു കിട്ടുന്ന രസം ചോരണമല്ല. ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട് അതേ മാതൃക സ്വീകരിക്കുന്ന മറ്റു ആത്മത്യാഗി ആദ്യത്തെ ആളെ മോഷ്ടിക്കപ്പെട്ടു എന്ന് കരുതാറില്ല. മാര്‍ഗം ഒന്നു തന്നെയാണെങ്കിലും ലക്ഷ്യം പലതായിരിക്കും. ഒരേ തരം ആശയം തന്നെ പലരും പലതരം വാക്കുകള്‍ കൊണ്ടാണ് അണിയിച്ചൊരുക്കേണ്ടതെന്നും, ആശയം ഏന്തുതന്നെയാവട്ടെ, അവ വാക്കിലും നോക്കിലും തന്റെ സ്വന്തം തന്നെയായിരിക്കണമെന്നും എന്ന ടോള്‍സ്റ്റോയിയുടെ വാക്കിനെ വ്യപിചരിച്ചത് കാരണമാണ് ദീപാ പ്രശാന്തിനു ഇങ്ങനെയൊരു ദുര്‍ഗതിക്കു കാരണമായത്.

ശാസ്ത്രം ഏറെ പുരോഗമിച്ച ലോകത്താണ് നാം. അത് ചൊവ്വായിലേക്കു വരെ എത്തിപ്പെട്ടു നില്‍ക്കുന്നു. ശാസ്ത്രം മരുഭൂമികളില്‍ പുന്തോട്ടമൊരുക്കുന്നു. മനസിലെ സംഗീതം വിരല്‍ത്തുമ്പു കൊണ്ടു മീട്ടാന്‍ ഉപകരണം കണ്ടു പിടിക്കുന്നു. കൃത്രിമ മഴ പെയ്യിക്കുന്നു. എന്നാല്‍ ശാസ്ത്രത്തിനു ഇതേവരേയായി ഒരു സാധാരണ മനുഷ്യനെ കവിയാക്കി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അത്രക്കു സങ്കീര്‍ണമാണ് എഴുത്ത്. മോഷണ താല്‍പ്പര്യം കൂടിവരുന്നതിനും കാരണമതാണ്.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...