CLOSE
 
 
സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം; മന്ത്രി ജി സുധാകരന്‍
 
 
 

കാഞ്ഞങ്ങാട് : മലയോരഹൈവെയും തീരദേശ ഹൈവെയും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പിന്നോക്ക മേഖലകളില്‍ വലിയ തരത്തിലുള്ള വികസനമുന്നേറ്റമുണ്ടാകുമെന്നും സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജില്ലയിലെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചയാത്തിനെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് തേജസ്വനി പുഴയുടെ കുറുകെ നിര്‍മിക്കുന്ന പെരുമ്പട്ട പാലത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ മലയോരപ്രദേശങ്ങളുടെ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിലൂടെ വിനോദസഞ്ചാരമേഖലകളിലും വലിയതോതിലുള്ള സാധ്യതകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ അധ്യക്ഷനായി.

പെരുമ്പട്ട-കുണ്ഠ്യം പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് പെരുമ്പട്ട പാലെമന്നത്. കാര്‍ഷിക വിളകള്‍ക്കും,മലഞ്ചരക്ക് ഉത്പന്നങ്ങള്‍ക്കും പ്രശസ്തമായ പെരുമ്പട്ടയിലെ കര്‍ഷകര്‍ക്ക് ചീമേനി,ചെറുവത്തൂര്‍, നീലേശ്വരം എന്നീ നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്നതിന് 7 കിലോമീറ്റര്‍ വരെ അധിക യാത്ര ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഒഴവാകും. കൂടാതെ ഇരുഭാഗത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ഹൈവേ,മലയോര ഹൈവേ എന്നീ റോഡുകളിലേക്കും അതിവേഗം എത്തിച്ചേരാന്‍ പെരുമ്പട്ട പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു മുഖ്യാതിഥിയായി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള,ജില്ലാ പഞ്ചായത്ത് അംഗം ജോസ് പത്താന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് തങ്കച്ചന്‍, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് അംഗം പി സുകുമാരന്‍, മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍,ജാതിയില്‍ അസൈനാര്‍,രാഘവന്‍ കൂലേരി എന്നിവര്‍ പങ്കെടുത്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ സ്വാഗതവും,എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

2. കയ്യൂര്‍- ചെമ്പ്രകാനം-പാലക്കുന്ന് റോഡ് പ്രവ്യത്തി ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട കയ്യൂര്‍,ചീമേനി, പിലിക്കോട്,കരിവെള്ളൂര്‍, പെരളം എന്നീ ഗ്രാമപഞ്ചയത്തകളിലൂടെ കടന്നുപോകുന്നതും നീലേശ്വരം-പാലക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എന്‍ എച്ച് 66 ന് സമാന്തരമായി ഉപയോഗിക്കാവുന്നതുമായ കയ്യൂര്‍- ചെമ്പ്രകാനം-പാലക്കുന്ന് റോഡിന്റെ പുനരുദ്ധാരണ പ്രവ്യത്തി ഉദ്ഘാടനം കയ്യൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ അധ്യക്ഷനായി. പയ്യന്നൂര്‍ എം എല്‍ എ സി കൃഷ്ണന്‍ മുഖ്യാതിഥിയായി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി,കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള,പിലിക്കോട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍,കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് തങ്കച്ചന്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് അംഗം പി വി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി വി ബിനു സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ നടന്ന...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ കേസിലെ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളും,...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ്...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി റിയാസ്...

Recent Posts

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ...

ലോകസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്...

കാസറഗോഡ്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ...

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു...

നീലേശ്വരം ശാലിയ പൊറാട്ട്: വിജയികളെ പ്രഖ്യാപിച്ചു

നീലേശ്വരം : പൂരോല്‍സവത്തോടനുബന്ധിച്ചു നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ...

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍...

ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം; പ്രതികള്‍ പോലീസ് വലയില്‍

മഞ്ചേശ്വരം: ഹര്‍ത്താലിന്റെ മറവില്‍ കരിം മുസ്ലിയാര്‍ക്കെതിരെ വധശ്രമം നടത്തിയ...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി...

ഉപ്പള: മംഗല്‍പാടി ഹയര്‍...

മംഗല്‍പാടി കുക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ ഗ്രൂപ്പ്...

ഉപ്പള: മംഗല്‍പാടി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പ്ലസ് ടു...

റിയാസ് മൗലവി വധം രണ്ടാണ്ട്:...

ഉപ്പള: കാസര്‍കോട് ചൂരി...

റിയാസ് മൗലവി വധം രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ...

ഉപ്പള: കാസര്‍കോട് ചൂരി മുഹ്യദ്ധീന്‍ ജുമാ മസ്ജിദിനകത്ത് കയറി...

Articles

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം:...

തലശേരിയില്‍ കോടിയേരിയെ വിറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടു സതീഷനെ? രാജ്മോഹന്‍...

കടകം...മറുകടകം........ കാസര്‍കോട് മണ്ഡലം: നിലവിലുള്ള യു.ഡി.എഫ് വികാരം പ്രയോജനപ്പെടുത്തും:...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു...

കടകം മറുകടകം.... 2014ല്‍...

'ഐക്യ-ഇടതു വിജയം' അഞ്ചു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍...

കടകം മറുകടകം.... 2014ല്‍ നടന്ന 16-ാമതു ലോകസഭാ തെരെഞ്ഞെടുപ്പില്‍...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട്...

സതീഷ് ചന്ദ്രന്‍: ഒരു പത്രപ്രവര്‍ത്തകന്റെ വിചാരങ്ങള്‍ കടകം മറുകടകം...

പ്രതീക്ഷിച്ചതു നടന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം...

മണികണ്ഠനെ മറ്റൊരു രോഹിത് വെമൂലയാക്കാന്‍ കോണ്‍ഗ്രസ് നീക്കം; ഇത് വരുംകാല...

നേര്‍ക്കാഴ്ച്ചകള്‍... പെരിയയിലെ ഇരട്ടക്കൊലപാതകം പ്രത്യക്ഷത്തില്‍ തന്നെ സി. പി.എംകാരാണ്...

ആതുര സേവന രംഗത്ത് മുപ്പത്...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര...

ആതുര സേവന രംഗത്ത് മുപ്പത് വര്‍ഷത്തെ സേവന മികവുമായി മന്‍സൂര്‍...

മന്‍സൂര്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് മുപ്പതു വര്‍ഷം...