CLOSE
 
 
കല്ലടുക്ക – ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
 
 
 
  • 2
    Shares

ചെര്‍ക്കള: ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ചെര്‍ക്കള – കല്ലടുക്ക റോഡിലെ ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെയുള്ള പാതയുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി നിര്‍വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.

എല്ലാവരെയും കോര്‍ത്തിണക്കുന്ന വികസന പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ മാത്രം വികസനമെത്തുകയും മറ്റുഭാഗങ്ങളെ അവഗണിക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞെന്നും കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും വികസനമെത്തിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ചെര്‍ക്കളയിലെ പൊളിച്ചു മാറ്റിയ സര്‍ക്കിള്‍ നിര്‍മ്മിക്കാന്‍ വേണ്ടി നാലു ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ചിലരുടെ നിഷേധാത്മകമായ നിലപാട് മൂലം ആരും മുന്നോട്ട് വരാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.

വീണ്ടും സര്‍ക്കാര്‍ ടെണ്ടര്‍ നടപടികളിലേക്കു പോവുകയാണെന്നും വികസനത്തിന്റെ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന തിരിച്ചറിവില്‍ പൊതുസമൂഹം പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മേഖലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതും രണ്ടു സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്നതുമായ ഈ പാത അഭിവൃദ്ധിപ്പെടുത്തുന്നതിന് 2016-2017 വര്‍ഷത്തെ കിഫ്ബി പാക്കേജില്‍ ഉള്‍പ്പെടുത്തി 39.76 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. ജില്ലയിലെ ആരോഗ്യമേഖലയ്ക്കു മുതല്‍ക്കൂട്ടാവുന്ന നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പൂര്‍ത്തീകരണം കര്‍ണ്ണാടകയിലെ വാണിജ്യകേന്ദ്രമായ പുത്തൂരുമായുള്ള സാമ്ബത്തിക വ്യവഹാരങ്ങള്‍ക്ക് ഊര്‍ജം നല്‍കും.

നിലവിലുള്ള റോഡിന്റെ ഏഴ് മീറ്റര്‍ വീതിയില്‍ ഗ്രാനുലാര്‍ സബ് ബേസ്, വെറ്റ്മിക്സ് മെക്കാഡം, എന്നീ ലെയറുകള്‍ക്ക് മുകളില്‍ ഡെന്‍സ് ബിറ്റുമിനസ് മെക്കാഡം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നീ ഉപരിതലങ്ങള്‍ ഉണ്ടാകും. കൂടാതെ നിഷ്‌കര്‍ഷിച്ച സ്ഥലങ്ങളില്‍ കലുങ്കുകളുടെ നിര്‍മ്മാണം, പാര്‍ശ്വഭിത്തി നിര്‍മ്മാണം, ഓടകള്‍, സുരക്ഷാ ട്രാഫിക് ബോര്‍ഡുകള്‍, ഇന്റര്‍ ലോക്ക് മുതലായവയും ചെര്‍ക്കള, ബദിയഡുക്ക ടൗണുകളില്‍ നാലുവരിപ്പാതയും നിര്‍മ്മിക്കും.

കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി വി ബിനു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ്കുമാര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ് ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്ല കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും കള്‍നറി...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ് പാകുന്നതില്‍...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട ബ്ലാങ്ങാട്...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...