CLOSE
 
 
വ്യവസ്ഥിതിയോടു കലഹിക്കുന്നു’വേറിട്ട കാഴ്ചകളി’ലൂടെ ഫ്രാന്‍സിസ് ടി. മാവേലിക്കര
 
 
 
  • 977
    Shares

ബേവൂരിയിലെ അഖില കേരള നാടക മല്‍സരത്തിനു ഇന്നു തിരശീല വീഴും, കോഴിക്കോട് രംഗമിത്രയുടെ ‘നമ്മള്‍ തമ്മില്‍ ‘അവസാന നാടകം. മന്ത്രി ഇ.പി.ജയരാജന്‍, നിലമ്പൂര്‍ ആയിഷ, എം.എ റഹ്മാന്‍, കരിവെള്ളൂര്‍ മുരളി, ഷാജി.എന്‍. കരുണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ശനിയാഴ്ച്ച മല്‍സരത്തിനെത്തിയത് ‘വേറിട്ട കാഴ്ച്ച’കളായുരുന്നു. മനുഷ്യന്‍ ചൊവ്വയില്‍ വരെ എത്തിപ്പെട്ട ഇക്കാലത്തും നക്ഷത്രവും ജാതകവും നോക്കി ഭാവി നിശ്ചയിക്കുന്ന പഴയകാല ജ്യോതിഷ ചിന്തകളോട് കലഹിക്കുകയാണ് വേറിട്ട കാഴ്ച്ചകളിലൂടെ രചയിതാവ് ഫ്രാന്‍സിസ് മാവേലിക്കര. പാര്‍ട്ടി അംഗങ്ങള്‍ പോലും ഈ മാറിയ കാലത്തും അന്ധവിശ്വാസത്തിന്റെ തടവിലെന്ന് പരിഹസിക്കുകയാണ് നാടകം. പരിമിതമായി മാത്രം കഥാപാത്രങ്ങളുള്ള കഥ നാം എത്തിച്ചേര്‍ന്നിരിക്കുന്ന അന്തവിശ്വാസത്തിന്റെ പടുകുഴി തുറന്നു കാട്ടുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച കൃതിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയതും ഫ്രാന്‍സിസ് തന്നെയാണ്. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രമേയമാക്കിയുള്ള ‘ഒരു നാഴി മണ്ണ്’ എന്ന നാടകമയിരുന്നു അത്. സമൂഹത്തിലെ ദുഷിപ്പുകളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യം വെച്ചാണ് ഫ്രാന്‍സിസ് രചന നടത്തുന്നത്. സ്വകാര്യമേഖലയിലെ മെഡിക്കല്‍ കൊള്ളയേക്കുറിച്ചെഴുതിയ ചന്ദ്രകാന്തം എന്ന നാടകം തൊട്ട് ‘വേറിട്ട കാഴ്ച്ചകളില്‍ വരെ തന്റെ പുരോഗമന വിചാരത്തിന്റെ തിളക്കം കാണാം.

‘സ്നേഹമേഘത്തുണ്ടില്‍’ ഭിക്ഷാടന മാഫിയയേക്കുറിച്ചുള്ളതായിരുന്നു. അരങ്ങിനേക്കൊണ്ട് രാഷ്ട്രീയം പറയിക്കാനും, അരങ്ങ് സമരായുധമാക്കുമെനുമാണ് ഫ്രാന്‍സിസ് തന്റെ കൃതികളിലൂടെ ശ്രമിക്കുന്നത്. ഫാസിസത്തിനെതിരെയുള്ള പോരാട്ട വേദി കൂടിയാണ് അദ്ദേഹത്തിന് നാടകം. ഇരുന്നൂറിലേറെ വേദികള്‍ പിന്നിട്ട ‘ഒരു നാഴി മണ്ണിന്റെ’ അവതരണ സംഘം ഇതിനോടകം പല തവണ സംഘപരിവാര്‍ അക്രമത്തിനിരയായിട്ടുണ്ട്. കെ.പി.എസിക്കു വേണ്ടി സ്ഥിരമായി എഴുതുന്ന ഫ്രാന്‍സിസിനെ തേടി കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി, കലാശ്രീ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും, പാരിതോഷികങ്ങളും വന്നെത്തിയിട്ടുണ്ട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...