CLOSE
 
 
വനിതാ മതില്‍: ചില ഓര്‍മ്മപ്പെടുത്തലുകള്‍
 
 
 
  • 1.1K
    Shares

കേരളം പുതിയ ചരിത്രത്തിലേക്ക്. ഞങ്ങള്‍ രണ്ടാം കിടക്കാരല്ല, വേണം തുല്യ നീതിയും, സുരക്ഷയുമെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിന് വനിതാമതില്‍ക്കെട്ടുയര്‍ത്താന്‍ സ്ത്രീകളൊരുങ്ങുന്നു. സാമൂഹ്യ പരിഷ്‌ക്കരണത്തിനു മേല്‍ സ്ത്രീകളുടെ സംഭാവനകള്‍ ചെറുതല്ലെന്ന് സ്വന്തം മാറിടം അരിഞ്ഞു വീഴ്ത്തിയ നങ്ങേലി മുതല്‍ ഇങ്ങ് തൃപ്തി ദേശായി വരെ പല തലമുറകളുണ്ട് തെളിവായി. കേരളം ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച വിവേകനന്ദന്റെ ശേഷിപ്പാവുകയാണ് ഈ പ്രഖ്യാപനം. കേരളം പുതിയ ഉണര്‍വ്വിലേക്ക് കുതിക്കുകയാണ്.

ഇടതു പക്ഷ സര്‍ക്കാരല്ല, 170ല്‍പ്പരം സംഘ പ്രതിനിധികള്‍ ഒപ്പം ചേര്‍ന്നെടുത്ത തീരുമാനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്ന മുദ്രാവാക്യമാണ് അല്ലാതെ ശബരിമല പ്രവേശനാവകാശം മാത്രമല്ല, ലക്ഷ്യം.

രാജ്യത്ത് അന്ധവിശ്വാസത്തിനും അനാചാരത്തിനും ഏതിരെ ഏറ്റവും കൂടുതല്‍ പോരാട്ടമുണ്ടായത് കേരളത്തിലാണ്. രാജസ്ഥാനില്‍ സതിയെന്നതു പോലെ വിധവാ വിവാഹവും, വഴിനടക്കല്‍ സ്വാതന്ത്യത്തിനും, തൊട്ടുകൂടായ്മക്കെതിരായും, മാറു മറക്കല്‍ സമരവും കേരളത്തെ ലോകോത്തരമാക്കിയിരുന്നുവല്ലോ. ഇന്നും കര്‍ണാടകത്തിലെ കുഗ്രാമങ്ങളില്‍ ചിലര്‍ വേഴ്ച്ചാ വേളയില്‍ മാത്രമെ ഭര്‍ത്താവിന്റെ കട്ടിലില്‍ കിടക്കാനര്‍ഹതയുള്ളു. ബാക്കി സമയങ്ങളില്‍ താഴെ പായ വിരിച്ചു വേണം കിടക്കാന്‍. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഡൈ സ്നാന എന്ന എച്ചിലില്‍ ഉരുളുന്നതിനോളം മാരകമാണിത്. ഇരുട്ടില്‍ നിന്നും പ്രകാശം തേടി അലയുന്നവരെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടുന്നതിനെ തടയാനാണ് വനിതകള്‍ മതിലുയര്‍ത്തുന്നത്.

ക്ഷേത്രത്തില്‍ രക്തം വീഴ്ത്തുമെന്നും, ശബരിമല നമുക്കു വളരാനുള്ള ഗോള്‍ഡന്‍ ചാന്‍സാണെന്നും, മറ്റുമുള്ള പ്രഖ്യാപനങ്ങളുമായി ഒരു പറ്റം മത തീവ്രാനുരാഗികളോടുള്ള ചെറുത്തു നില്‍പ്പാണിത്. കേരളം വെട്ടിപ്പിടിച്ച മൂല്യങ്ങള്‍ സുപ്രീം കോടതി പറഞ്ഞാലും അനുവദിക്കാനൊക്കിലെന്ന് കട്ടായം പറയുന്നവര്‍ക്കെതിരെയുള്ള താക്കീത്. ഇത് കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ തന്നെ പുതിയ ഉണര്‍വ്വുണ്ടാക്കും.

തുല്യ നീതി ഭരണ ഘടനയില്‍ അടി വരയിട്ടതാണ്. എന്നാല്‍ അതുറപ്പാക്കുന്നതിനുള്ള സഞ്ചാരത്തില്‍ നവോദ്ധാന പ്രവര്‍ത്തകര്‍ പിന്നോക്കം പോയി. അതിന്റെ പരിണതഫലമാണ് ഇന്ന് കാണുന്നത്. ഒരു ദിവസം കൊണ്ട് സാധിക്കുന്നതല്ലല്ലോ, ആചാര നിയന്ത്രണങ്ങളും ശീലവും മറ്റും മാറ്റുക എന്ന പ്രക്രിയ. അന്ന് യുവതികളട് ആവശ്യപ്പെട്ടിട്ടും, പതിറ്റാണ്ടുകള്‍ വേണ്ടി വന്നു മാറു മറക്കല്‍ പൂര്‍ണ തോതിലെത്താന്‍. ശബരിമല പ്രവേശനം ഒരു നിമിത്തം മാത്രമാണ്. തൊഴില്‍ സമത്വവും, തുല്യ വേതനവും, തുല്യ അധികാരവും സ്ത്രീയുടെ കൂടി അവകാശമാണെന്ന ബോധ്യപ്പെടലിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അതിനു ഒരു രഹ്നാ ഫാത്തിമ വരേണ്ടി വന്നു. മതപ്രസ്ഥാനങ്ങളുടെ വിലക്ക് ലംഘിച്ച് മല കയറുക എന്നത് ഫാത്തിമയുടെ ഭക്തിയോ തൃപ്തി ദേശായിയുടെ സ്ത്രീസമത്വ സമരത്തിന്റെ ഭാഗമോ അല്ല, അതിനുമേറെ അപ്പുറമുണ്ട് ലക്ഷ്യം. ഒരു നവോദ്ധാന പ്രസ്ഥാനവും അവര്‍ക്ക് കൈത്താങ്ങായുണ്ടായില്ല എന്നിടത്താണ് അനാചാരാം ഏത്ര ആഴത്തില്‍ നമ്മില്‍ കുടിയിരിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍.

സ്ത്രീകള്‍ അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പൊരുതാനൊരുങ്ങുമ്പോള്‍ ആര്‍ത്തവ ലഹളയെന്ന് അവഹേളിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോയവരില്‍ പുരോഗമനവാദികളും ഉള്‍പ്പെടും. ശീലങ്ങള്‍ മാറ്റാന്‍ അത്ര വേഗത്തില്‍ സാധ്യമല്ലെന്ന ദൗര്‍ബല്യത്തിന്റെ മറുപിറവിയാണത്. ഋതുമതിയായവളുടെ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്ക് മൃതദേഹത്തിന്റെ അരികില്‍ പോകാന്‍, ഒരു നോക്കു കാണാന്‍ വരെ ഇന്നും വിലക്കുണ്ട്. പെറ്റു പോറ്റി വളര്‍ത്തിയ മകളുടെ വിവാഹ വേളയില്‍ വേദിയിലെ ചടങ്ങുകളില്‍ പോലും മതിയായ സ്ഥാനമില്ലാത്തവളാണ് അമ്മ, ശുഭ മുഹൂര്‍ത്തങ്ങളില്‍ വിധവകളെ വകഞ്ഞു മാറ്റുന്നു. കുടംബത്തിനകത്തു നിന്നും ആര്‍ത്തവ വേളയിലെ മാറ്റി നിര്‍ത്തല്‍ തുടങ്ങി അകത്തും, പുറത്തും സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരെ ശബ്ദം കടുപ്പിക്കാന്‍ നവോദ്ധാന പ്രസ്ഥാനങ്ങക്ക് വേണ്ടത്ര കഴിയാതെ പോയി. ഇതൊക്കെ തിരിച്ചു പിടിക്കാനുള്ള രണ്ടാം നവോദ്ധാന സമരത്തിന്റെ ഒന്നാം ഘട്ടമാണ് വനിതാ മതില്‍. ഇടതു പക്ഷവും അതിന്റെ സര്‍ക്കാരും ഇവിടെ മുന്‍പന്തിയിലുള്ളപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷവും, പ്രമുഖ ജാതികളില്‍പ്പെട്ട ചിലരും ഇതൊന്നും വകവെച്ചു നല്‍കാന്‍ തയ്യാറല്ല. അത് പണ്ടുമുണ്ടായിട്ടുണ്ട്. തെറ്റിദ്ധാരണ മാറുമ്പോള്‍ വേറിട്ടു നില്‍ക്കുന്നവരും തിരിച്ചു വരുമെന്നതിന് ചരിത്രം സാക്ഷിയുണ്ട്.

മന്നത്ത് പത്മനാഭന്‍ നയിച്ച യാത്രയേയും, അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തേയും, മാറു മറക്കല്‍ സമരത്തേയും, വിധവാ വിവാഹത്തേയും ഏതിര്‍ത്തവര്‍ പിന്നീട് അതുമായി സഹകരിച്ചതും നടപ്പിലായതും നാം കണ്ടതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിന്റെ ചരിത്രവും മറ്റൊന്നായി തീരില്ല. ഏതിര്‍പ്പുകളെ അതിജീവിക്കാതെ ഒരു വിപ്ലവവും വിജയിച്ച ചരിത്രമില്ല.

മൂര്‍ച്ചയേറിയ വാളിനു മുകളിലാണ് സ്ത്രീകള്‍ മതില്‍ പണിയാനൊരുങ്ങുന്നത്. ജാഗ്രത വേണം. തമ്മില്‍ തല്ലിക്കാനും കൊല്ലിക്കാനും മറുഭാഗത്തിനും മതിയായ ശക്തിയുണ്ടെന്നോര്‍ക്കണം. അവര്‍ നിയമത്തെ മാത്രമല്ല, നാം വെട്ടിപ്പിടിച്ച മുല്യങ്ങളേയും വെല്ലു വിളിക്കുന്നു. പഴയ സമ്പ്രദായങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. നിരോധനാജ്ഞ ലംഘിക്കുന്നു. വെടിവെപ്പുണ്ടാകാന്‍ നേര്‍ച്ച നേരുന്നു. സമരം സന്നിധാനത്തു നിന്നും മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ശരണമന്ത്രയെും നാമജപത്തേയും വ്യപിചരിക്കുകയാണവര്‍. സന്നിധാനത്തെത്തിയ ലളിത പോലുള്ള അമ്മമാരെ മര്‍ദ്ദിച്ച് ജയിലില്‍ പോവുകയാണവര്‍. പിണറായി പറഞ്ഞതു പോലെ നമ്മെ ഇരുണ്ട ലോകത്തിലേക്ക് നയിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്കെതിരെ കരുതലുണ്ടാവണം.

ഇതൊക്കെ കണ്ട് ഭയന്ന് സുപ്രീം കോടതി അനുവദിച്ചു തന്ന ഒരു പരിരക്ഷയും നമുക്കാവശ്യമില്ലെന്നു വിശ്വസിച്ചിരിക്കാന്‍ തയ്യാറാവാതെ വനിതകള്‍ സ്വയം സമര്‍പ്പിതമായിരിക്കുകയാണ്. അതാണ് വനിതാമതില്‍.

 പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...