ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ട്രാവലറിലും ഇന്നോവയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. രാമനാട്ടുകര ബൈപ്പാസില്‍ പാലാഴി ജംഗ്ഷന് സമീപം രാവിലെ ആറിനാണ് അപകടം. ലോറിയും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുറകേ വന്ന ഇന്നോവയും ട്രാവലറിലേക്ക് ഇടിച്ച് കയറി. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *