CLOSE

17

Monday

December 2018

Breaking News

പുലിപ്പേടി മാറാതെ മലയോരവാസികള്‍; വനപാലകര്‍ തിരച്ചില്‍ ശക്തമാക്കി

 
 
ബാവുളിലേക്ക് എത്തി നോക്കുമ്പോള്‍…..
 
 
 
  • 901
    Shares

ജ്വാല കരുവാക്കോടിന്റെ ഏകപാത്ര നാടകം അരങ്ങിലെത്തി. കരുവാക്കോട് ക്ലബ്ബ് പരിസരത്ത് വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരിക്കുട്ടി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അംബുജാഷന്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു. നാടന്‍ പാട്ടിന്റെ അകമ്പടിയുണ്ടായിരുന്നു,

ഒരു പെയ്ന്റിങ്ങ്. ദൂരെ നിന്നു നോക്കുമ്പോള്‍ പലവിധ ചായങ്ങളാല്‍ അവ്യക്തങ്ങളായ ചില വര്‍ണങ്ങള്‍ തേച്ചു വെച്ചിരിക്കുന്നു. കുറച്ചു കൂടി അടുത്തെത്തി നോക്കിയപ്പോള്‍ അതില്‍ മലകളുണ്ട്. അതിനും മുകളില്‍ സൂര്യന്‍ പ്രകാശം വിതറുന്നു. തണുത്തുറഞ്ഞ കോടമഞ്ഞ് വകഞ്ഞു മാറ്റി താഴെ വയലിലേക്കൊഴുകുന്ന അരുവി. കന്നു പൂട്ടുന്ന കര്‍ഷകന്‍. നിറയെ കൊറ്റികള്‍….. ഇങ്ങനെ പലതും കാണാന്‍ കഴിയുന്നു. പ്രത്യക്ഷത്തില്‍ ഇതൊക്കെയാണെങ്കിലും അതില്‍ മറ്റു പല കാഴ്ച്ചകളും മറഞ്ഞു കിടപ്പുണ്ട്. ഉഴുതുമറിക്കുന്ന കര്‍ഷകനിലൂടൊഴുകുന്ന വിയര്‍പ്പുചാലും, ചാട്ടവാറിന്റെ ഹൂങ്കാരത്തില്‍ കുതിക്കുന്ന കന്നുകളും, പാത്തിയിലൂടെ വെള്ളമൊഴുകുന്നതിന്റെ ശീല്‍ക്കാരങ്ങളും ചിത്രത്തിലില്ലെങ്കിലും നമുക്ക് കാണാനാകുന്നു.

പ്രത്യക്ഷത്തില്‍ കുറിക്കു കൊള്ളുന്ന ഏതാനും വരകളും, കുത്തും കോമാകൊണ്ടും ചാലിച്ച ആ ചിത്രത്തില്‍ വരിച്ചിട്ടതും അതിനപ്പുറവും അനുഭവിക്കുവാനാകുമ്പോഴാണ് അതില്‍ നിന്നും രസം എന്ന വികാരം ഉറവ പൊട്ടുകയെന്ന് പറഞ്ഞത് പ്രശസ്ത നിരീക്ഷകനായ എഡ്വേര്‍ഡ് ബ്യൂലോഗാണ്. നടനസൗന്ദര്യവും, സാഹിത്യവും, യാഥാര്‍ത്ഥ്യാധിഷ്ഠിത അഭിനയ സങ്കല്‍പ്പവും കൂടിക്കലരുന്ന വേളകളില്‍ നാടകത്തിലും ഇത് സാധ്യമാകുമെന്ന് ബാവുല്‍ എന്ന ഏകപാത്ര നാടകവും ഉറപ്പു തരുന്നു. ചന്ദ്രന്‍ കരുവാക്കോട് അഭിനയത്തികവു കൊണ്ട് രസത്തിന്റെ ഉറവയൂറ്റുന്നു. നാമത് കോരിക്കുടിച്ച് ഉന്മത്തനാകുന്നു.

ചേതോഹരമായ അഭിനയത്തനിമ, സൃഷ്ടിപരമായ പ്രകടനം. അക്ഷശുദ്ധി, വാക്കുകളിലേയും, വാചകങ്ങളിലേയും ഉച്ചാരണ ശുദ്ധി, വ്യക്തത, സന്ദര്‍ഭോചിതമായ അംഗചലനം, ഭാവപ്രകടനം, സന്ദര്‍ഭങ്ങളുടെ സൂക്ഷ്മാംശത്തെ പെരുപ്പിക്കല്‍, അംഗചലനങ്ങളുടെ ക്രമപ്രകാരമുള്ള വികാസം രസം നീറ്റാനുള്ള ചേരുവകളിങ്ങനെ നീണ്ടു പോകുന്നു. ഇവ ചേരുംപടി ചേരവേയാണ് കലയില്‍ അഥവാ നടനില്‍ നമുക്ക് ഉദാത്തത എന്ന സുഖം ദര്‍ശിക്കാനാവുക. അതു സാധ്യമാകാന്‍ നടന്റെ ശരീരാവയവങ്ങള്‍ ഭാവ, വൈകാരിക, നൃത്ത, നാട്യകലക്കു വഴങ്ങും വിധം പാകപ്പെടണം. കഥാപാത്രത്തില്‍ നടനു ജീവിക്കാന്‍ കഴിയണം. ആശയവും, നടനും പ്രേക്ഷകനും ഒന്നായി തീരണം. ഏതൊരു കലയിലും ഉദാത്തതയുടെ പിറവി ദക്തശിക്കുക ഇത്തരം മൂഹൂര്‍ത്തങ്ങളിലാണ്. പൊട്ടിച്ചിരിയും, കരച്ചിലും ആഹ്ലാദവും പൊട്ടിപ്പുറപ്പെടുന്നതവിടങ്ങളിലാണ്. ബാവുല്‍ എന്ന ചെറുനാടകത്തില്‍ ചന്ദ്രന്‍ എന്ന നടന്‍ ഒരു ആശയമായി, പ്രേക്ഷകരോടൊപ്പം ഇഴപിരിയാനാകാത്ത ഏകത്വമായി മാറാന്‍ സാധിച്ചുവെന്ന് കരുതുന്നവരില്‍ നാടകത്തിനു വിജയമുണ്ടാകുന്നു.

നാം മനസിലാക്കി വെച്ച സകല ധാര്‍മ്മിക ബോധത്തേയും, വിശിഷ്യ മതബോധനത്തേയും നിരാകരിച്ചു കൊണ്ട് മനുഷ്യനും, പ്രകൃതിയും തമ്മിലുള്ള ഇഴചേരലില്‍ കാന്‍സര്‍ ബാധിച്ചതായി ഇതിവൃത്തം വ്യാകുലപ്പെടുന്നിടത്താണ് നാടകം ഒരു സാമൂഹ്യ വിഷയമായി തീരുന്നത്. അറിഞ്ഞോ, അറിയാതേയും,നമ്മെത്തന്നെ ബാധിച്ചിരിക്കുന്ന ഈ രോഗം നാടകം തുറന്നു കാണിക്കുമ്പോള്‍ നാം അസ്വസ്ഥനാകുന്നു. കല, അത് കാഴ്ച്ചക്കുള്ള സുഖം, രസം പകരല്‍ മാത്രമല്ല, അതിന്റെ ലക്ഷ്യം മറ്റു ചിലതു കൂടിയാണെന്ന എഡ്വേര്‍ഡ് ബ്യൂലോഗ് ഉയര്‍ത്തി വിട്ട ചിന്തയിലേക്ക് നാം എത്തിപ്പെടുന്നു. തന്നില്‍ നിന്നു തന്നെ വകഞ്ഞു മാറ്റേണ്ട വികലമായ മതബോധത്തിന്റെ തിരശീല വലിച്ചു കീറിക്കളയാന്‍, ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള ആഹ്വാനം നമ്മെ ശ്വാസം മുട്ടിക്കുന്നു.

ആറാം നൂറ്റാണ്ടിലെ ഒരു സംഭവ കഥ ഉത്തരാധുനിക നാടക പരിവേഷത്തില്‍ അവതരിപ്പിക്കാന്‍ സ്വീകരിച്ച കുറുക്കുവഴികളെ ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. കല്ലും മണലും, മാലിന്യവും വകഞ്ഞു മാറ്റേണ്ടതുണ്ട്. ഹൃദയത്തില്‍ ബാധിച്ച പഴുപ്പിനു ചികില്‍സ തേടേണ്ടതുണ്ട്. നമുക്കതിലേക്ക് പിന്നീട് വരാം. സൂക്ഷ്മദര്‍ശനി വെച്ച് ആസ്വാദകരും പരിശോധന നടത്തട്ടെ. തിരശീല ഉയര്‍ന്നു കഴിഞ്ഞു. ഇനി വിവിധങ്ങളായ കാഴ്ച്ചകളിലേക്ക്.

പ്രതിഭാരാജന്‍

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

നാടക മല്‍സരത്തിനു കൊടിയേറി, ആദ്യ നാടകം യന്ത്രമനുഷ്യനിലേക്ക്......

നാടക മല്‍സരത്തിനു കൊടിയേറി, ആദ്യ...

ഉദുമയിലെ സൗഹൃദ വായനശാല ആന്റ് ഗ്രമ്പാലയത്തിന്റെ പതിനഞ്ചാം വാര്‍ഷികം അ്യവാ...

വനിതാ മതില്‍: ചില ഓര്‍മ്മപ്പെടുത്തലുകള്‍

വനിതാ മതില്‍: ചില ഓര്‍മ്മപ്പെടുത്തലുകള്‍

കേരളം പുതിയ ചരിത്രത്തിലേക്ക്. ഞങ്ങള്‍ രണ്ടാം കിടക്കാരല്ല, വേണം തുല്യ...

ബാവുളിലേക്ക് എത്തി നോക്കുമ്പോള്‍.....

ബാവുളിലേക്ക് എത്തി നോക്കുമ്പോള്‍.....

ജ്വാല കരുവാക്കോടിന്റെ ഏകപാത്ര നാടകം അരങ്ങിലെത്തി. കരുവാക്കോട് ക്ലബ്ബ് പരിസരത്ത്...

Recent Posts

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ്...

കാസര്‍കോട്: ശബരിമലയെ തകര്‍ക്കാന്‍...

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം താമസിയാതെ തിരിച്ചറിയും:...

കാസര്‍കോട്: ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം...

ഹരിത കേരളം മിഷനും, യുണൈറ്റഡ്...

ചിത്താരി : ഹരിത...

ഹരിത കേരളം മിഷനും, യുണൈറ്റഡ് ആര്‍ട്ട്‌സ് ക്ലബ്ബും ചിത്താരി ഗവ:...

ചിത്താരി : ഹരിത കേരളം മിഷന്‍ കാസര്‍ഗോഡിന്റെയും യുണൈറ്റഡ്...

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ...

കാഞ്ഞങ്ങാട് : മലയോരഹൈവെയും...

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം; മന്ത്രി ജി സുധാകരന്‍

കാഞ്ഞങ്ങാട് : മലയോരഹൈവെയും തീരദേശ ഹൈവെയും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ...

കല്ലടുക്ക - ചെര്‍ക്കള റോഡ്...

ചെര്‍ക്കള: ജില്ലയിലെ പ്രധാന...

കല്ലടുക്ക - ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി...

ചെര്‍ക്കള: ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ചെര്‍ക്കള...

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ...

കാസര്‍കോട് : എല്ലാവരെയും...

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കും: മന്ത്രി ജി....

കാസര്‍കോട് : എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന വികസന പദ്ധതികള്‍ക്കു മുന്‍ഗണന...

Articles

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക്...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം,...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...