CLOSE
 
 
നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു
 
 
 
  • 1.2K
    Shares

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ജാതി വ്യവസ്ഥ നിലനിന്നിരുന്ന ഭൂതകാല സമൂഹത്തില്‍ ഓരോ വിഭാഗവും കരവിരുതിലൂടെ തങ്ങളുടെ ജാതിയുടെ തനിമയും വെളിച്ചവും നില നിര്‍ത്തിവന്നിരുന്നു. ഓരോ സമൂഹത്തിനും പരമ്പരാഗതമായി ലഭിക്കുന്ന നിരവധി നിര്‍മ്മാണ കൗശലങ്ങളും നമ്മുക്ക് കാണാന്‍ സാധിക്കുമായിരുന്നു. വര്‍ത്തമാനകാല സമൂഹത്തില്‍ ഭൂതകാല സ്മരണകളോ കുല തൊഴിലുകളോ അന്യം നിന്ന് പോവും എന്ന ധാരണയായിരുന്നു വെച്ച് പുലര്‍ത്തിയിരുന്നത്.ഇന്ന് കണ്ട ഒരു കാഴ്ച്ച മനസ്സിനകത്ത് വല്ലാത്തെ ഒന്നു സ്പര്‍ശിച്ചുപോയി. ഒരു തിണ്ണയില്‍ ഒരച്ഛനും അമ്മയും ഇരുന്ന് വണ്ടി (കൂട്ട) മൊടിയുന്നത് കണ്ടപ്പോള്‍ നമ്മുടെ കാര്‍ഷിക വിളവെടുപ്പ് (മൂര്‍ച്ച ) സമയത്തേക്ക് ഓര്‍മ്മകള്‍ ഓടി. കാട്ടിലെ പുല്ലാഞ്ചി വള്ളി വലിച്ച് കൊത്തി കൊണ്ടുവന്ന് ഏതെങ്കിലും തെങ്ങിന്റെയോ പ്ലാവിന്റെയോ ചുവട്ടില്‍ ഇരുന്ന് വട്ടി (കൂട്ട) മൊടയുന്ന രംഗമാണ് ഓര്‍മ്മ വന്നത്. അവരുടെ അടുത്ത് ചെന്ന് പേര്‍ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തി. എന്തിനാ പേര് പറഞ്ഞാല്‍ ചായ മേടിച്ചു തരുമോ വട്ടി മൊടഞ്ഞാല്‍ എന്ത് കിട്ടാന വിണ്ടും വിണ്ടും ചോദിച്ചപ്പോള്‍ പേര് രാമനും കമലവും എന്ന് പറയാതെ പറഞ്ഞ് വെച്ചു. സ്ഥലമെവിടെ എന്ന അന്വേഷണത്തിന് ബദിയടുക്ക എന്ന മറുപടി. ഒരു വട്ടി മൊടഞ്ഞ് തന്നാല്‍ എത്രയാ കിട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ 300 രൂപയെന്ന്. ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ ചായ കുടിക്കാന്‍ പൈസ വേണമെന്നായി. വാക്ക് തെറ്റിച്ചില്ല കൈയിലുണ്ടായിരുന്ന ഒരു സംഖ്യ നല്‍കിയപ്പോള്‍ ആ മുഖത്ത് കണ്ട സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു. ഒരു ദിവസം കമലവും രാമനും ചേര്‍ന്ന് 5 വട്ടി മൊടയും പിന്നീട് അവര്‍ ഒരു കഥ പറഞ്ഞത് കേട്ടപ്പോള്‍ നാടുവാഴി ജന്മിത്വ വ്യവസ്ഥിയെ എത്രമാത്രം വെറുത്തിരുന്നു എന്ന് മനസ്സിലായി. തങ്ങള്‍ക്ക് കിട്ടിയ കരവിരുത് അത് മനോഹരമായി പ്രകൃതിയെ ആശ്രയിച്ച് നിര്‍മ്മിച്ചപ്പോള്‍ ഉണ്ടാവുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്. നമ്മുടെ നിത്യജീവിതത്തിലെ ഉപയോഗ വസ്തുക്കള്‍ നിമിഷ നേരം കൊണ്ട് നിര്‍മ്മിച്ച് നല്‍കാന്‍ ഇത്തരം കുല തൊഴിലിനെ സാധിക്കുകയുള്ളു. അതെ നിങ്ങള്‍ ഇന്ന് പറഞ്ഞ ആ കഥയെ ഞാന്‍ ഇങ്ങനെ ഓര്‍മ്മപ്പെടുത്താം ശിവനും പാര്‍വ്വതിയും ഒരിക്കല്‍ ഭിക്ഷാടകരുടെ വേഷത്തില്‍ നാടുചുറ്റാനിറങ്ങി. നാട്ടിലെ സ്ഥിതി അറിയുകയെന്നതായിരുന്നു ലക്ഷ്യം. ശിവന്‍ പാക്കനാരുടെ വേഷം സ്വീകരിച്ചു.ശിവപാര്‍വ്വതിമാര്‍ മുള വെട്ടിയെടുത്ത് മുറങ്ങള്‍ ഉണ്ടാക്കി വില്‍ക്കാം എന്ന് തീരുമാനിക്കുന്നു. അങ്ങനെ മുറങ്ങള്‍ ഉണ്ടാക്കി. മുറങ്ങള്‍ വില്‍ക്കാന്‍ ജന്മി വീടുകള്‍ തെരെഞ്ഞടുക്കുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ പെണ്ണുങ്ങള്‍ക്ക് വീട്ടുമുറ്റത്ത് വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. പാക്കനാറുടെ വേഷത്തില്‍ മുറവുമായി എത്തുന്ന ശിവപാര്‍വ്വതിമാര്‍ ഗൃഹനാഥനോട് മുറം വേണോ എന്ന് ചോദിച്ചാല്‍ അകത്ത് നോക്കി ഉറക്കെ വിളിച്ച് പറയും. പാക്കനാര്‍ വന്നിട്ടുണ്ട് മുറം വേണോയെന്ന്. തല്‍സമയം കുട്ടികള്‍ വന്ന് മുറങ്ങള്‍ എടുത്ത് അകത്തേക്ക് ഓടും. പെണ്ണുങ്ങള്‍ അതില്‍ നിന്ന് ഒരു മുറം കട്ടെടുത്ത് മുറങ്ങള്‍ വേണ്ടായെന്ന് പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ പാക്കനാര്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും. ഓരോ കുടുംബത്തില്‍ നിന്ന് ഇറങ്ങുമ്പോഴും മുറങ്ങള്‍ കുറഞ്ഞു വരാന്‍ തുടങ്ങി. അന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ ഇത്തരം സംഭവം ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. അവസാനം ബാക്കി വരുന്ന മുറം മാത്രം വിറ്റ് പാക്കനാര്‍ക്ക് നിരാശനായി മടങ്ങേണ്ടി വന്നു. ഇതില്‍ കോപിതനായ പരമശിവന്‍ മുറമെടുക്കുന്നവര്‍ക്കും അതുണ്ടാക്കുന്നവര്‍ക്കും അന്നത്തെ ജീവിത ചെലവ് കഴിച്ച് ലാഭമുണ്ടാകില്ല എന്ന് ശപിച്ചു. അതിനു ശേഷം മുറം വിറ്റുവരുന്നവര്‍ക്ക് അന്നത്തെ അന്നത്തിന് വകയുണ്ടാകുമെന്നല്ലാതെ ലാഭമുണ്ടാകില്ലെന്ന അവസ്ഥയുമായി. മുറം വിറ്റ് ലാഭമുണ്ടാകില്ലെന്ന വിശ്വാസം അങ്ങനെ നമ്മുടെ മനസ്സിലുമുണ്ടായി. എത്ര മനാഹാരിത നിറഞ്ഞ കഥയാണിത്. രാമനെയും കമലത്തിനെയും (അച്ഛന്‍/അമ്മ) കണ്ടപ്പോള്‍ ഇത് ഓര്‍മ്മ വന്നതും അവരുടെ നിത്യജീവിതത്തിനായി പെടാപ്പാടുെപടുന്നതും നമ്മുടെ സമൂഹത്തിന്റെ കുല തൊഴിലിന്റെ വേറിട്ട കാഴ്ച്ച തന്നെയാണ്. ഇവര്‍ ഉണ്ടാക്കുന്ന ഈ കരവിരുത് പഴമയുടെ ഓര്‍മ്മപ്പെടുത്തലും ഉറ്റവരെയും ഉടയവരെയും സംരക്ഷിക്കാനെന്നറിയുമ്പോള്‍ ബഹുമാനവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥയും…സല്യൂട്ട് ചെയ്യാന്‍ അറിയാതെ കൈ പൊങ്ങി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...