CLOSE
 
 
വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല
 
 
 

നേര്‍ക്കഴ്ച്ചകള്‍

വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും ഉണര്‍ന്നിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ ചാകരയായി വരാറുള്ള പൂജാ സാധന വില്‍പ്പനക്കാരുടെ വാര്‍ഷക ബജറ്റിനു വരെ ഇത് തുരങ്കം വെക്കുകയാണ്. കറുത്ത കോടി വസ്ത്രവും, കൈലേസുകളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം മാത്രമാണ് വിറ്റഴിക്കാനായതെന്ന് തുണിക്കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ തവണ സ്റ്റോക്ക് തികയാത്തതാണ് കാരണമെങ്കില്‍ ഇത്വണത്തെ ആദ്യ പര്‍ച്ചേസ് തന്നെ കെട്ടികിടക്കുന്നു. വാങ്ങിവെച്ച എണ്ണയും നെയ്യും ചന്ദനത്തിരിയും വിറ്റു പോകുന്നില്ല. ഉണങ്ങി പാകമായ കേരള തേങ്ങാക്ക് ഇതര സംസ്ഥാനങ്ങളില്‍ നല്ല ഡിമാന്റുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അതുമില്ല. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന രുദ്രാക്ഷത്തിനു പോലും ചിലവില്ല. അഗര്‍ബത്തി കമ്പനികള്‍ ഒഴികെ മറ്റൊരു കമ്പനികളും ഇത്തവണ പരസ്യവുമായി മാര്‍ക്കറ്റിലെത്തിയിട്ടില്ല. മില്‍മക്കാര്‍ അധികമായി കരുതിവെച്ച നെയ്യ് ചെറുകിടക്കാര്‍ സ്റ്റോക്കെടുക്കാതെ നശിക്കുന്നു. ചെറുതും വലുതുമായ ഹോട്ടലുകള്‍ മണ്ഡല കാലത്ത് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ അവിടേയും കുറവ്. പല ചെറുകിട ഹോട്ടലുകളും അയ്യപ്പന്മാര്‍ക്കു വേണ്ടി മാത്രം തയ്യാറാക്കുന്ന ഊണില്‍ നിന്നും പിന്‍മാറി. വര്‍ഷാവര്‍ഷം മാലയിടാറുള്ള പല ഭക്തരും ഇത്തവണ ഇനിയും വൃതം നോക്കിത്തുടങ്ങിയിട്ടില്ല. കന്നിസ്വാമിമാരുടേയും, മാളികപ്പുറത്തിന്റേയും എണ്ണത്തില്‍ സാരമായ കുറവുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ദക്ഷിണ സ്വരുക്കൂട്ടി ഒരു വര്‍ഷം കഴിഞ്ഞു കൂടിയിരുന്ന ഗുരുസ്വാമിമാര്‍ക്കും ശബരിമല സീസണ്‍ കറുത്തതായി.

അയ്യപ്പന്‍ വിളക്കുകളും പാലക്കൊമ്പെഴുന്നെള്ളത്തിന്റെയും ആരവമുയര്‍ന്നു കേള്‍ക്കുന്നില്ല. സാധാരണഗതിയില്‍ കേട്ടുവരാറുള്ള കൂട്ടശരണം വിളിയും കുറയുന്നു. വൃശ്ചിക കുളിരിരല്‍ ബ്രാഗ്മ മുഹൂര്‍ത്തത്തില്‍ മുങ്ങിക്കുളിച്ച് മണിക്കൂറുകളോളം ശരണം വിളിക്കുന്ന കീഴ് വഴക്കവും ആവേശവും, തണുത്തു. അയ്യപ്പ മന്ദിരങ്ങള്‍ തുടങ്ങി ക്ലബ്ബുകള്‍ വരെ അയ്യപ്പന്മാരുടെ രാപ്പിടങ്ങളായിരുന്നതില്‍ ഇന്നു പലരും സ്വന്തം വീട്ടിലോ പരിസരത്തോ മുന്നോ നാലോ ആളുകളുടെ ചെറു സംഘങ്ങളായി മാത്രമായാണ് നിത്യ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത്. കാപ്പിഭിക്ഷയോടൊപ്പം വിളമ്പുന്ന ഇഡലി 25ല്‍ കൂടുതല്‍ കഴിച്ച് റെക്കാര്‍ഡ് സ്ഥാപിക്കുന്ന ഭക്ഷണപ്രിയ്യരായ അയ്യപ്പന്മാര്‍ തമ്മിലുള്ള മല്‍സരങ്ങളും ഇല്ലാതാകുന്നു. കോടിക്കണക്കിനു രൂപായുടെ പെരുക്കങ്ങള്‍ നാട്ടിലെ എല്ലാ മേഖലകളിലും കാണാറുള്ള അയ്യപ്പ സീസണില്‍ ക്ഷേത്ര നടയില്‍ അടക്കം വരുമാനം കുറയുന്നതായി ദേവസ്വം വകുപ്പു മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

Recent Posts

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും;...

കാസര്‍കോട്: സിവില്‍ സര്‍വ്വീസ്...

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

കാസര്‍കോട്: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട്...

ആവേശം ചോരാതെ അവസാന നാളിലും

കാസര്‍കോട് : കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ...

നീലേശ്വരം : നീലേശ്വരം...

നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിലെ ഗതാഗതം നിരോധിച്ചു

നീലേശ്വരം : നീലേശ്വരം എന്‍ എച്ച്-അഴിത്തല റോഡിന്റെ പുനരുദ്ധാരണ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ...

വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പാക്കണം

കാസര്‍കോട് : ജില്ലയിലെ വിവിധ കോളേജുകളില്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്...

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള 11...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ...

കാസര്‍കോട് : വിവിപാറ്റ്...

വിവിപാറ്റ്: സാമൂഹിക മാധ്യമങ്ങളിലേത് തെറ്റായ പ്രചാരണം: ജില്ലാ കളക്ടര്‍ ഡോ...

കാസര്‍കോട് : വിവിപാറ്റ് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...