CLOSE

17

Monday

December 2018

Breaking News

പുലിപ്പേടി മാറാതെ മലയോരവാസികള്‍; വനപാലകര്‍ തിരച്ചില്‍ ശക്തമാക്കി

 
 
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്
 
 
 

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ”വെടിവയ്പ്പില്ലാത്ത യുദ്ധമാണ് കായിക മല്‍സരങ്ങള്‍” ആ യുദ്ധഭൂമിയില്‍ ധീരന്മാരെ പോലെ പൊരുതി ജയിച്ചിട്ടുള്ളവരാണ് നമ്മള്‍ മലയാളികള്‍. പുരാതനകാലം മുതല്‍ക്കേ കായിക വിനോദങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം. കായിക കേരളം ഇന്ത്യക്ക് സമ്മാനിച്ച നേട്ടങ്ങള്‍ നിരവധിയാണ്. കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഒട്ടനവധി താരങ്ങള്‍ പിറവിയെടുത്ത മണ്ണാണ് കേരളം.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയിലൂടെ ഇളം തലമുറയെ ആരോഗ്യമുള്ള ഒരു ജനതയായി വളര്‍ത്തിയെടുക്കാനുള്ള നിശ്ചയദാര്‍ഡ്യവും പ്രതിബദ്ധതയും നമുക്കാവശ്യമാണ്, അതിനായി കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയില്‍, കായിക വികസന നിധി, കായിക ക്ഷമതാ മിഷന്‍ എന്നീ ബൃഹത് പദ്ധതികള്‍ കേരളസര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്.

കേരള സര്‍ക്കാരിന്റെ ആശയങ്ങളോട് ചേര്‍ത്ത് വെക്കാവുന്ന വിവിധയിനം കര്‍മ്മപരിപാടികള്‍ ഇതിനകം തന്നെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ ഏറ്റെടുത്ത് നടത്തി വരുന്നു. കായിക ബേഡകത്തിന്റെ വളര്‍ച്ചയ്ക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതും, നടപ്പിലാക്കുന്നതുമായ വിവിധയിനം പ്രവര്‍ത്തനങ്ങളാണ് ഇവിടെ വളരെ ചുരുക്കി എഴുതിയിരിക്കുന്നത്.

പഞ്ചാത്തിലെ എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ്മയാണ് യൂത്ത് കോഡിനേഷന്‍ കമ്മിറ്റി(വൈ സി സി). വൈ സി സിയുടെ വ്യത്യസ്തമായ ഇടപെടലുകളാണ് കായിക ബേഡകത്തിന് കരുത്താവുന്നത്. പഞ്ചായത്ത് ആവിഷ്‌കരിക്കുന്ന വ്യത്യസ്തങ്ങളായ കായിക വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത് വൈ സി സിയുടെ നേതൃത്വത്തിലാണ്. പ്രാദേശിക ക്ലബ്ബുകളെ കൂട്ടിയോജിപ്പിച്ച് സധൈര്യം മുന്നോട്ട് കുതിക്കുകയാണ് ബേഡകം വൈ സി സി. നാല് വര്‍ഷം മുമ്പ് തുടങ്ങിയ ഫുട്‌ബോള്‍ ലീഗും, രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ വോളി ലീഗും വിജയകരമായി നടത്തിപ്പോരുന്നു.

2017-18 വാര്‍ഷിക പദ്ധതിയില്‍ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ”ടീം ബേഡകം” എന്ന പേരില്‍ വോളിബോള്‍, ഫുട്‌ബോള്‍ ടീമുകള്‍. ലീഗ് മത്സരങ്ങളിലെ പ്രകടനത്തെ വിലയിരുത്തി താരങ്ങളെ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഫുട്‌ബോളിലെയും, വോളിബോളിലെയും മികച്ച കോച്ചുകള്‍ കായിക താരങ്ങള്‍ക്ക് ഒരു മാസത്തോളം പരിശീലനം നല്‍കി. ശേഷം കേരള ചരിത്രത്തിലാദ്യമായി വോളീബോളിലും, ഫുട്‌ബോളിലും ഒരു പഞ്ചായത്തിന് സ്വന്തമായൊരു ടീം എന്ന ലക്ഷ്യം പൂവിടുകയായിരുന്നു.

പദ്ധതി പ്രകാരം ഒന്ന് വീതം ടീമുകളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും രണ്ട് വോളി ടീമുകളും, നാല് ഫുട്‌ബോള്‍ ടീമുകളും കോച്ചിംഗിലൂടെ പിറവിയെടുത്തു. വോളി, ഫുട്‌ബോള്‍ ടീമുകള്‍ക്കായി അരങ്ങേറ്റ മത്സരം നടത്തിയാണ് ടീം ബേഡകം രംഗ പ്രവേശം ചെയ്തത്. മത്സങ്ങളിലുടനീളം കാണികളുടെ മനം കവരാന്‍ ടീം ബേഡകത്തിന്റെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു. 2 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചത്. കോച്ചിംഗ് നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും, ജഴ്‌സി, ഷൂസ്, ബോളുകള്‍ എന്നിവ പദ്ധതി പണത്തില്‍ വാങ്ങി നല്‍കി. പദ്ധതി പണത്തിനു പുറമേ പ്രാദേശികമായ വിഭവ സമാഹരണം കൂടി നടത്തിയാണ് ടീമുകളെ പ്രഖ്യാപിക്കുന്നതിനായി ഗെയിംസ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

2017-18 വാര്‍ഷിക പദ്ധതിയില്‍ തന്നെ 32 ഓളം ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി ഒരു ലക്ഷം രൂപയാണ് നീക്കിവെച്ചിരുന്നത്. 2018 ലോകകപ്പ് പ്രചരണാര്‍ത്ഥം ഫാന്‍സ് സോക്കര്‍ വാര്‍, ജഴ്‌സി മേള എന്നിവ വൈ സി സി മുന്‍കൈ എടുത്ത് നടപ്പിലാക്കിയിട്ടുണ്ട്. വളരെ ആവേശപൂര്‍വ്വമാണ് ഫാന്‍സ് സോക്കര്‍ വാര്‍ നടത്തിയത്.

കഴിഞ്ഞ വര്‍ഷത്ത തുടര്‍ച്ചയെന്നോണം ഈ വര്‍ഷവും ഈ രണ്ട് കായിക ഇനങ്ങള്‍ക്കും കൂടുതല്‍ തുക മാറ്റി വെച്ചിട്ടുണ്ട്. കൂടാതെ പുതുതായി ബേഡകം ക്രിക്കറ്റ് ടീം, തുളുനാടിന്റെ ആവേശമായ വടംവലി ടീം എന്നിവ 2018-19 സാമ്പത്തികവര്‍ഷത്തില്‍ കളത്തിലിറങ്ങും. ആകെ മൂന്നര ലക്ഷം രൂപയാണ് ഈയിനത്തില്‍ മാറ്റിവെച്ചിട്ടുള്ളത്. നിലവില്‍ പുരുഷ ടീമുകളാണ് അരങ്ങേറ്റം കുറിച്ചിച്ചുള്ളത്. ഈ വര്‍ഷം ഇതിന് പുറമേ വടംവലി, വോളിബോള്‍, കബഡി എന്നീ ഇനങ്ങളില്‍ ഓരോ വനിതാ ടീമിനെയും രംഗത്തിറക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു.

ഈ വര്‍ഷത്തെ വോളീ ലീഗ് ഭംഗിയായി നടത്തി തീര്‍ത്തു. അഞ്ചാംമൈല്‍, പേര്യ എന്നിവിടങ്ങളിലാണ് വോളീ മത്സരങ്ങള്‍ നടത്തിയത്. 15 ടീമുകളിലായി 108 കായിക താരങ്ങളാണ് മത്സരിച്ചത്. കൂടാതെ ക്രിക്കറ്റ് ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സും പൂര്‍ത്തിയായി.

2018 ജൂലായ് 15 മുതല്‍ ഒക്ടോബര്‍ 14 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ (സീസണ്‍ 4) ആവേശപൂര്‍വ്വം നടത്തി തീര്‍ത്തു. ബേഡകം, കൊളത്തൂര്‍, കുണ്ടംകുഴി എന്നീ ഗ്രൗണ്ടുകളിലാണ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നടത്തിയത്. 19 ടീമുകളിലായി 192 കായിക താരങ്ങളാണ് മൂന്ന് മാസക്കാലമായി നടന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ മാറ്റുരച്ചത്. കൂടാതെ 35 വയസ്സിനു മുകളിലുള്ള കായിക താരങ്ങളെ ഉള്‍പ്പെടുത്തി വെറ്ററന്‍ ഫുട്‌ബോള്‍ ലീഗും ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. 5 വെറ്ററന്‍ ടീമുകളിലായി 52 താരങ്ങള്‍ കളത്തിലിറങ്ങി. ഫുട്‌ബോള്‍/വോളി ലീഗ് മത്സരങ്ങളിലെ വിജയികള്‍ക്ക് മെഡലുകളും, ഫുട്‌ബോളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ഈ വര്‍ഷം നല്‍കി.

2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ കായികമേഖലയ്ക്ക് വേണ്ടി കൂടുതല്‍ തുക മാറ്റി വെച്ചിട്ടുണ്ട്. പഞ്ചായത്തിലെ അഫിലിയേഷനുള്ള മുഴുവന്‍ ക്ലബ്ബുകള്‍ക്കും, സ്‌കൂളുകള്‍ക്കും, എം.ജി.എല്‍.സികള്‍ക്കും കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് 205000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് യൂത്ത് കോഡിനേഷന്‍ കമ്മിറ്റിയില്‍ അഫിലിയേഷന്‍ ഉള്ള ക്ലബ്ബുകള്‍ക്ക് മാത്രമാണ് കളിയുപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. അതിനായി ക്ലബ്ബുകളുടെ അഫിലിയേഷന്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കലാ-സാംസ്‌കാരിക-കായിക രംഗത്തെ സ്ഥാപനങ്ങള്‍ക്ക് വാര്‍ത്താ പത്രം നല്‍കുന്ന പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്.

ഈ വര്‍ഷം കായിക പരിശീലനത്തിനായി 350000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കമ്പവലി എന്നീ ഇനങ്ങളിലാണ് ഈ വര്‍ഷം ടീം ബേഡകം രൂപപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ച പ്രകാരം ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ് പൂര്‍ത്തിയായതിനാല്‍ കോച്ചിംഗ് 10/11/2018 മുതല്‍ മുന്നാട് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് കോച്ചിംഗ് നടക്കുന്നത്. വോളിബോള്‍ ടീമിനായുള്ള സെലക്ഷന്‍ ട്രയല്‍സ് 10/11/2018 ന് മുന്നാട് പേര്യയില്‍ വെച്ച് നടന്നു. വോളിബോള്‍ കോച്ചിംഗ് നവംബര്‍ മാസം 19 ന് ആരംഭിക്കുകയും ചെയ്തു. അത് പോലെ കമ്പവലി കോച്ചിംഗും കുണ്ടംകുഴിയില്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫുട്‌ബോള്‍ കോച്ചിംഗിനായുള്ള സെലക്ഷനും പൂര്‍ത്തീകരിച്ച് കോച്ചിംഗ് കൊളത്തൂരില്‍ ആരംഭിച്ചു കഴിഞ്ഞു. അംഗീകൃത പരിശീലകന്മാരെയാണ് കോച്ചിംഗിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തെ മുഴുവന്‍ പരിശീലനങ്ങളും തീരുന്ന മുറയ്ക്ക് ജനുവരി മാസം ആദ്യവാരത്തില്‍ ഗെയിംസ് ഫെസ്റ്റിവല്‍ നടത്തി എല്ലാ ഇനങ്ങളിലെയും ”ടീം ബേഡകത്തെ” രംഗത്തിറക്കുവാനാണ് പദ്ധതിയിട്ടിട്ടുള്ളത്. കൂടാതെ ജനുവരി മാസത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ജില്ലാതല കളക്ഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കുകയാണ് ബേഡകം വൈ സി സി.

കായികരംഗം മെച്ചപ്പെടണമെങ്കില്‍ മികച്ച കളിസ്ഥലങ്ങള്‍ അനിവാര്യമാണ്. നിലവില്‍ മികച്ച 3 ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ പഞ്ചായത്തിനകത്ത് ഉണ്ട്. കൂടാതെ വോളീബോളിനും, വടംവലിക്കും പ്രാദേശിക ക്ലബ്ബുകളുടെ കളിയിടങ്ങളും നിരവധിയുണ്ട്. നിലവില്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ പുതുതായി താരംതട്ടയില്‍ ഒരു ഗ്രൗണ്ടു കൂടി പിറവിയെടുക്കുകയാണ്. അതിനായുള്ള എസ്റ്റിമേറ്റ് ഇതിനകം തയ്യാറായിട്ടുണ്ട്. ഇതിനായി നീക്കിവെച്ച തുക അഞ്ച് ലക്ഷം. കൂടാതെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വിവിധ സ്ഥലങ്ങളില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

വരും നാളുകളില്‍ കായികരംഗത്തെ സമസ്ത മേഖലകളിലും കൈകടത്തിയും, വേറിട്ടൊരു ചരിത്രം സൃഷ്ടിച്ച് നിലയ്ക്കാത്ത ആരവങ്ങളും, കൈയടികളുമായി കായിക ബേഡകവും, കായിക കേരളവും ഞങ്ങളെ വരവേല്‍ക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ

സ്‌നേഹപൂര്‍വ്വം സി ആര്‍

തുടരും

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം ഫെയ്സ്ബുക്കില്‍...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഒരുകുടക്കീഴില്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത യുദ്ധമാണ്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

Recent Posts

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ്...

കാസര്‍കോട്: ശബരിമലയെ തകര്‍ക്കാന്‍...

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം താമസിയാതെ തിരിച്ചറിയും:...

കാസര്‍കോട്: ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം...

ഹരിത കേരളം മിഷനും, യുണൈറ്റഡ്...

ചിത്താരി : ഹരിത...

ഹരിത കേരളം മിഷനും, യുണൈറ്റഡ് ആര്‍ട്ട്‌സ് ക്ലബ്ബും ചിത്താരി ഗവ:...

ചിത്താരി : ഹരിത കേരളം മിഷന്‍ കാസര്‍ഗോഡിന്റെയും യുണൈറ്റഡ്...

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ...

കാഞ്ഞങ്ങാട് : മലയോരഹൈവെയും...

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം; മന്ത്രി ജി സുധാകരന്‍

കാഞ്ഞങ്ങാട് : മലയോരഹൈവെയും തീരദേശ ഹൈവെയും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ...

കല്ലടുക്ക - ചെര്‍ക്കള റോഡ്...

ചെര്‍ക്കള: ജില്ലയിലെ പ്രധാന...

കല്ലടുക്ക - ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി...

ചെര്‍ക്കള: ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ചെര്‍ക്കള...

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ...

കാസര്‍കോട് : എല്ലാവരെയും...

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കും: മന്ത്രി ജി....

കാസര്‍കോട് : എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന വികസന പദ്ധതികള്‍ക്കു മുന്‍ഗണന...

Articles

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക്...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം,...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...