CLOSE
 
 
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക
 
 
 

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപം കൊണ്ടിട്ടുള്ളത്. ഇത് അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതും, ഭാവിയില്‍ നടപ്പിലാക്കാന്‍ പ്ലാന്‍ ചെയ്തിട്ടുള്ളതും. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 135695 തൊഴില്‍ ദിനങ്ങളും 4.52 കോടി രൂപയും ചെലവഴിച്ചപ്പോള്‍ 242 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കി.

2017-18 വര്‍ഷം 115830 തൊഴില്‍ ദിനവും 3.55 കോടി രൂപയുമായിരുന്നു കൈവരിച്ചത്. 156 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കിയപ്പോള്‍, വരള്‍ച്ചാ ബാധിതമായതിനാല്‍ കേരളത്തിന് കേന്ദ്രം അധികമായി അനുവദിച്ച 50 തൊഴില്‍ ദിനങ്ങളും ചേര്‍ത്ത് 150 തൊഴില്‍ ദിനങ്ങള്‍ 10 കുടുംബങ്ങള്‍ക്ക് നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കാസറഗോഡ് ജില്ലയിലെ മുന്‍നിര പഞ്ചായത്തുകളില്‍ ഒന്നായി ബേഡഡുക്കയും ഉണ്ടായിരുന്നു. അത് ഈ വര്‍ഷവും തുടരും എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

നിലവില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 86340 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു. 17 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളും നല്‍കിയപ്പോള്‍ 2.98 കോടി രൂപയാണ് നിലവിലെ ചെലവ്. മെറ്റീരിയല്‍ ഫണ്ട് ചെലവഴിച്ച കാര്യത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാന, ജില്ലാ ശരാശരിയേക്കാള്‍ വളരയേറെ കൂടുതലാണ് ബേഡഡുക്കയുടേത്. 4403 പേരാണ് നിലവില്‍ ആക്ടീവ് വര്‍ക്കര്‍ ആയി ഉള്ളത്, അത് കൊണ്ടു തന്നെ 150000 തൊഴില്‍ ദിനങ്ങളും, 600 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ എന്നീ ലക്ഷ്യങ്ങള്‍ കൈയ്യെത്തും ദൂരത്താണ്. തൊഴില്‍ ദിനങ്ങള്‍ ഏറെ സൃഷ്ടിക്കുമ്പോഴും വ്യത്യസ്തമാര്‍ന്ന സാമൂഹ്യ ആസ്തികളുടെ നിര്‍മ്മാണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തുവാനും കേരളത്തിലെ മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാകുവാനും ബേഡഡുക്കയ്ക്ക് സാധിച്ചിട്ടുണ്ട്.

ധാരാളം മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നീര്‍ത്തടാടിസ്ഥാനത്തില്‍ ഏറ്റെടുത്തു കൊണ്ട് ഭൂമിയുടെ ജല നിരപ്പ് വര്‍ധിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മണ്ണ് കയ്യാല, കല്ല് കയ്യാല, മഴക്കുഴി, തട്ട് തിരിക്കല്‍ തുടങ്ങി ധാരാളം പ്രവൃത്തികള്‍ വിവിധ പ്രദേശങ്ങളില്‍ എറ്റെടുത്തിട്ടുണ്ട്. മഴവെള്ളം ഭൂമിയിലേക്ക് ഇറക്കുന്നതിനാവശ്യമായ പെര്‍ക്കൊലേഷന്‍ ടാങ്കുകള്‍, കുളങ്ങള്‍ എന്നിവ ധാരാളമായി നിര്‍മ്മിച്ചിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 102 കുളങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ വര്‍ഷവും കുളങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്നു.

80 ല്‍ പരം കിണറുകളാണ് വിവിധ പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കുഴിച്ചത്. ഒരുപാട് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ ഇതുവഴി സാധിച്ചു. ഹരിത കേരളം പദ്ധതിയോട് സംയോജിപ്പിച്ചു കൊണ്ട് പഞ്ചായത്തിലെ തരിശായി കിടന്ന ഏക്കറുകണക്കിന് സ്ഥലങ്ങള്‍ നിലമൊരുക്കി കൃഷിക്ക് അനുയോജ്യമാക്കുവാനും തൊഴിലുറപ്പ് പദ്ധതി വഴി സാധിച്ചു.

കല്ലളിയിലെ ആട് ഗ്രാമം പദ്ധതിക്കു വേണ്ടി പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ചത് തൊഴിലുറപ്പ് പദ്ധതിയിലാണ്, ഇതിനായുള്ള തൈകള്‍ ഉണ്ടാക്കിയതും തൊഴിലുറപ്പ് നഴ്‌സറിയിലാണ് എന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ടാറിംഗ് ചെയ്യുന്ന സോളിംഗ് നിലവില്‍ ഇല്ലാത്ത റോഡുകളുടെ സോളിംഗ് ചെയ്തു നല്‍കുന്നത് തൊഴിലുറപ്പ് പദ്ധതിയിലാണ്. പദ്ധതികളുടെ സംയോജനം ഇത് വഴി സധ്യമാവുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെന്നപോലെ ഈ വര്‍ഷവും സോളിംഗ് പ്രവര്‍ത്തികള്‍ നടന്നുവരുന്നു. 2 റോഡുകളുടെ പ്രവൃത്തികള്‍ നിലവില്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.

ടാറിംഗ് ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ള റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുവാനും പദ്ധതി വഴി സാധിച്ചു ഈ വര്‍ഷത്തേതടക്കം 4 റോഡുകള്‍ നാളിതുവരെ കോണ്‍ക്രീറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സ്റ്റേറ്റ് മിഷന്റെ തന്നെ പ്രശംസ പിടിച്ചുപറ്റിയ ചേരിപ്പാടി സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള പാര്‍ക്കാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പ്രവൃത്തി. ഭംഗിയാര്‍ന്ന ചുറ്റുമതിലും ഇരിപ്പിടവും നടവഴിയുമെല്ലാം തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്തപ്പോള്‍ കുട്ടികളുടെ കളിയുപകരണങ്ങള്‍ പഞ്ചായത്തിന്റെ 2017-18 പ്രോജക്ട് വഴി വാങ്ങി.

കൂടാതെ തൊഴുത്ത്,ആട്ടിന്‍ കൂട്, കിണറുകളുടെ ചുറ്റുമതില്‍,ടോയ്‌ലെറ്റുകളുടെ നിര്‍മ്മാണം എന്നിവയും വര്‍ഷങ്ങളായി ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന പ്രവൃത്തികളാണ്. ഈ പ്രവൃത്തികളെല്ലാം ഇനി വരും നാളുകളിലും തുടര്‍ന്ന് കൊണ്ടിരിക്കും, അതിനു പുറമേ 2 സ്വപ്ന പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനെപ്പറ്റി ഇപ്പോള്‍ പറയുന്നത് നല്ലതാണെന്ന് തോന്നുന്നില്ല, ചെയ്ത് കാണിക്കുന്നതാണ് ഉത്തമം എന്ന് തോന്നുന്നു. വരും വര്‍ഷങ്ങളിലും കൂടുതല്‍ ഉയരങ്ങളിലേക്ക് ഞങ്ങള്‍ പറക്കും എന്ന ഉത്തമ വിശ്വാസത്തോടെ,

സ്നേഹപൂര്‍വം സി.ആര്‍

തുടരും

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര; വലുതല്ല നേട്ടങ്ങള്‍…. പക്ഷേ ഒട്ടും ചെറുതല്ല മൂന്നു വര്‍ഷങ്ങള്‍…http://www.malayalamtodayonline.com/?p=11917

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-2; ബേഡകത്തിന്റെ പച്ച നേട്ടങ്ങള്‍, ചേറാണ് ചോറ്..!   http://www.malayalamtodayonline.com/?p=12059
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര -3; വൃത്തിയുള്ള നാടൊരുക്കാന്‍ വൃത്തിസേന രംഗത്ത്, ഹരിതകര്‍മ സേന ആദ്യം രംഗത്തിറങ്ങിയ പഞ്ചായത്തായി ബേഡഡുക്ക
http://www.malayalamtodayonline.com/?p=12250

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...