CLOSE
 
 
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര; വലുതല്ല നേട്ടങ്ങള്‍…. പക്ഷേ ഒട്ടും ചെറുതല്ല മൂന്നു വര്‍ഷങ്ങള്‍…
 
 
 

ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതി ആ പ്രദേശത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ എപ്രകാരം ഇടപെടുന്നുണ്ട് എന്നത് വിലയിരുത്തപ്പെടേണ്ടതു തന്നെയാണെന്ന് കരുതുന്നു. എന്ത് ചെയ്തു എന്ന് സ്വയം തിരിഞ്ഞു നോക്കാതെ എന്തൊക്കെ ചെയ്യും എന്ന് മാത്രം പറഞ്ഞു പോകാന്‍ പറ്റില്ല. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ എന്തൊക്കെ നടപ്പാക്കി എന്ന കാര്യങ്ങള്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടാക്കി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ നിശ്ചയിക്കുകയും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷേ നവം.12 ന് പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു.

വളരെ വേഗത്തില്‍ ഒരു ഉപതെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു ഞങ്ങള്‍ക്ക്. പഞ്ചായത്ത് ഭരണത്തില്‍ വളരെ സക്രിയമായി ഇടപെട്ടു വന്നിരുന്ന ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പായം സുകുവേട്ടന്റെ അകാല വിയോഗം സൃഷ്ടിച്ച ഞെട്ടലും വേദനയും മാറും മുമ്പ് ആദ്ധേഹം പ്രതിനിധാനം ചെയ്ത വാര്‍ഡില്‍ പകരക്കാരനെ നിശ്ചയിക്കാന്‍ ഉള്ള ഉപതെരെഞ്ഞെടുപ്പ്. നവംബര്‍ 29ന് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി ബിജു തായത്താണ് മത്സരിക്കുന്നത്. അന്തരിച്ച നേതാവിനോടുള്ള സ്നേഹവും അദ്ധേഹത്തോടുള്ള ആദരവുമായി ഈ തെരെഞ്ഞെടുപ്പ് മാറട്ടെ. പായം സുകുവേട്ടന്റെ ദീപ്തസ്മരണകള്‍ ഇരമ്പുന്ന ഈ സന്ദര്‍ഭത്തില്‍ കഴിഞ്ഞ 3 വര്‍ഷങ്ങള്‍ ഒന്നിച്ച് നാം നടത്തിയ ചെറുതും വലുതുമായ ബേഡകത്തിന്റെ ജനകീയ പദ്ധതികള്‍ വിവിധ ഭാഗങ്ങളായി വിശദമാക്കപ്പെടുന്ന ഈ കുറിപ്പുകള്‍ സമാരംഭിക്കട്ടെ.

ഇന്നു മുതല്‍ ഓരോ ദിവസവും മലയാളം ടുഡെയില്‍ ബേഡകത്തിന്റെ വികസന കുതിപ്പുകള്‍ ഉണ്ടാകും. ശ്രദ്ധാപൂര്‍വം അവ വായനക്കാരില്‍ എത്തണം. വലിയതും വമ്പനുമായ വികസനം സൃഷ്ടിച്ചു എന്ന അവകാശവാദങ്ങളല്ല; മറിച്ച് ചെറുതും വലിയ മാനങ്ങളുള്ളതുമായ ജനകീയ കര്‍മപരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട് എന്നത് വിളിച്ച് പറയുന്നതിനാണ് ഇത്തരമൊരു സംരംഭം. നാം ഒന്നിച്ച് നടന്ന 3 വര്‍ഷങ്ങള്‍. ജനകീയമായ ഉറവകളില്‍ നിന്നും നാം കുടിച്ച തെളിനീരും കൂട്ടായ്മകളിലൂടെ നാം ഉയര്‍ത്തിയ ബദലുകളും വിശദമാക്കാനുള്ള ഒരു അവസരം. ആ അവസരം തന്നതിന് മലയാളം ടുഡേയോട് കടപ്പാട്.

വായനക്കാരോട് ഒരു വാക്ക്. നമ്മള്‍ വളരെ വളരെ നിസാരന്‍മാരാണ്. ചെറിയ നേട്ടങ്ങളും സന്തോഷങ്ങളും നമ്മെ വല്ലാതെ മുന്നോട്ടു നയിക്കും. ചെയ്ത കാര്യങ്ങള്‍ക്ക് ചെറിയതായി അംഗീകാരങ്ങള്‍ കിട്ടുമ്പോള്‍ വലിയതായി അവ മാറും. ഖണ്ഡശ്ശയായി നിങ്ങളിലേക്ക് എത്തുന്ന ഈ കുറിപ്പുകള്‍ നിങ്ങള്‍ വായിക്കുക. വീര വാദങ്ങളല്ല; മറിച്ച് ചെറിയ ചെറിയ സദുദ്യമങ്ങളാണ് ഇവിടെ വിവരിക്കപ്പെടുക.

സ്നേഹപൂര്‍വം സി.ആര്‍

തുടരും

One Reply to “ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര; വലുതല്ല നേട്ടങ്ങള്‍…. പക്ഷേ ഒട്ടും ചെറുതല്ല മൂന്നു വര്‍ഷങ്ങള്‍…”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...