ബളാന്തോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമം ഡിസംബര്‍ 30ന് ; സംഘടക സമിതി രൂപികരിച്ചു

രാജപുരം: ബളാന്തോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പൂര്‍വ അധ്യാപക, വിദ്യാര്‍ഥി സംഗമം ഡിസംബര്‍ 30 ന് നടത്തും. സംഘടക സമിതി രൂപികരിച്ചു. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയര്‍മാന്‍ എം.വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ആന്‍ഡ്രൂസ് പി.ജെ.മാത്യു, എന്‍.പി കരുണാകരന്‍ (ചെയര്‍). കിഷോര്‍, സി.എസ് സനല്‍ കുമാര്‍, ടി.പി പ്രസന്നന്‍ (കണ്‍). കെ ജെ സജി (വര്‍ക്കിങ്ങ് ചെയര്‍മാന്‍ ). പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബര്‍ 2ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *