CLOSE
 
 
കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ യാത്രാ കുറിപ്പുകള്‍ (ഭാഗം -3) ; ഫുജൈറയും കടന്ന് അല്‍ ബിദിയ പള്ളി മിനാരങ്ങളും കണ്ട് കണ്ട്….. !
 
 
 

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി, ഷാര്‍ജ യൂനിവേഴ്‌സിറ്റി, ഫുജൈറയില്‍ പണി തീര്‍ന്ന കൂറ്റന്‍ മോസ്‌ക് എന്നിങ്ങനെ നാനാതരം കാഴ്ചകളുടെ സമ്മോഹന വിരുന്നായി മാറി ഫുജൈറയിലേക്കുള്ള ഈ യാത്ര..! 700 കിലോമീറ്ററോളം ദൂരം താണ്ടി രാവിലെ 10.30 ന് വിട്ട യാത്ര 5 മണിക്ക് തിരിച്ച് ഷാര്‍ജ അല്‍കാനില്‍ അവസാനിച്ചു. ഈ യാത്ര തീര്‍ത്തും മൊയ്തീന്‍ കുഞ്ഞി പടുപ്പിന്റെ സ്‌നേഹോദ്യമമായിരുന്നു. രാവിലെ താമസിക്കുന്ന റൂമില്‍ വണ്ടിയെടുത്ത് മൊയ്തീന്‍ ഭായ് എത്തി. കല്‍ബ വഴി നീണ്ടു കിടക്കുന്ന പാറക്കെട്ടുകളെ നോക്കി യാത്ര തിരിച്ച ഞങ്ങള്‍ ഫുജറയില്‍ എത്തി ദിബാ, മസാഫി വഴിയാണ് തിരിച്ച് വന്നത്. വോളി രംഗത്ത് നാട്ടിലെ മിന്നും താരമായിരുന്ന ഇദ്ധേഹം നീണ്ട 15 വര്‍ഷങ്ങളായി ഇവിടെ അറബ് ലോകത്തും തിളങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നി. ഒട്ടേറെ വര്‍ഷത്തെ വോളി രംഗത്തെ പരിചയ സമ്പത്ത് പ്രവാസ ലോകത്തും നിരവധി വലിയ ബന്ധങ്ങളിലേക്ക് ഈ മനുഷ്യനെ വളര്‍ത്തി. നാട്ടിലെന്ന പോലെ ഇവിടെയും ഇന്ന് ഒരു സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി മാറി.

കെ രാധാകൃഷ്ണന്‍ മാഷിന്റെ കണ്ടെത്തല്‍..! ചെറുതില്‍ നിന്നും വലുതി ലേക്കുള്ള വളര്‍ച്ചയിലും എളിമയും സ്‌നേഹവും വിടാതെ പിന്തുടര്‍ന്ന പടുപ്പിന്റെ സംഭാവന.. ഏറെ മതിപ്പ് കൂടി ഈ നല്ല മനുഷ്യനോട്.. വോളി രംഗത്തെ രാധാകൃഷ്ണന്‍ മാഷിന്റെ മറ്റൊരു ചങ്കായ പി.ജി എന്ന കക്കോട്ടമ ഗോപാലന്‍ മാഷും ഞങ്ങളുടെ ഈ യാത്രയില്‍ കൂടെ വന്നിരുന്നു.. കൂറ്റന്‍ മരുഭൂമികളും ഇടയിലായി ദൂരെ കണ്ട ഒട്ടകങ്ങളും ഫുജൈറ ടണലും ഒക്കെയായി ഒരു പകല്‍ നീണ്ട സവാരി നല്‍കിയ സന്തോഷം ഒരിക്കലും മറക്കാനാവതല്ല. കാസര്‍റോഡ് നിന്നും നീണ്ട് പോയാല്‍ 500 കിലോമീറ്റര്‍ എവിടെ എത്തും? ഒരു പക്ഷേ ഒരു രാപകല്‍ വേണ്ട ഈ യാത്രാ ദൂരം താണ്ടാന്‍ കേവലം നാലര മണിക്കൂര്‍ മാത്രം.. നീണ്ടു നിവര്‍ന്ന മണല്‍ പരപ്പിന്റെ നെഞ്ച് കീറി നിര്‍മിച്ച സുന്ദര പാതയില്‍ ചീറി പാഞ്ഞ മൊയ്തീന്‍ ഭായിയുടെ കാറിന് ഈ ദീര്‍ഘ യാത്ര എത്ര കണ്ട് അനായാസകരമായിരുന്നു? മൊയ്തീന്‍ ഭായിയുടെ വിസ്തൃത ബന്ധങ്ങളുടെ ആഴപ്പരപ്പു കൂടി കണ്ടറിഞ്ഞ പകല്‍ യാത്ര..! ഇനിയും എത്ര വേണമെങ്കിലും ഓടാമെന്ന മൊയ്തീന്റെ വാക്കുകള്‍ക്ക് എന്തൊരു ഊഷ്മളതയായിരുന്നു? യാത്രയില്‍ ഉടനീളം ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നത് അവിഭക്ത ബേഡകത്തിന്റെ കായിക ഭൂതകാലവും വോളിയിലെ ഇന്നലെകളുമായിരുന്നു രാധാകൃഷ്ണന്‍ മാഷും പരിവാരങ്ങളും ഉടനീളം പരാമര്‍ശിക്കപ്പെട്ട മണിക്കൂറുകള്‍. മാഷിന്റെ സ്മരണയ്ക്കായുള്ള പുരസ്‌കാരം, പതിക്കാല്‍ ടീം എന്നിങ്ങനെ വ്യത്യസ്തമായി വിഷയങ്ങള്‍.. പി ജി യും, രാഘവന്‍ മാഷും, ബേബി മാഷും, റൂബിയും, ജയനും, കെജി വിനോദും, ജിമ്മിയും, എ സി കുഞ്ഞി കണ്ണേട്ടനും എന്നിങ്ങനെ പൂര്‍വ കാലത്തിന്റെ വോളി സുകൃതങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടേയുള്ള യാത്ര നല്‍കിയ ഉണര്‍വ് ചെറുതല്ല.. ബേഡകം പഞ്ചായത്തിന്റെ നിര്‍ദ്ദിഷ്ട സ്‌പോര്‍ട്‌സ് അക്കാദമിയെ കുറിച്ചും ഏറെ സംസാരിച്ചു.. മൊയ്തീന്റെ എല്ലാ പിന്തുണയും അദ്ധേഹം വാഗ്ദത്തം ചെയ്തു.

രാത്രികളില്‍ പോലും സമയം ഉറങ്ങി തീര്‍ക്കാത്ത കൂട്ടരാണ് പ്രവാസികള്‍. ജോലിത്തിരക്ക് കഴിഞ്ഞ് വന്നാല്‍ അവര്‍ ഒത്തു ചേരും. നാട്ടില്‍ നിന്നും വന്നവരെ തേടിയിറങ്ങും. അതല്ലേല്‍ അവര്‍ തങ്ങുന്ന സ്ഥലത്ത് പോയി കാണും. സൗഹൃദം പുതുക്കും. യാത്രയില്‍ ഓരോ ദിവസവും രാത്രികളില്‍ ഓരോ കൂട്ടര്‍ക്കൊപ്പമായിരുന്നു. ആദ്യ ദിവസം അല്‍ നഹ്ദയില്‍ ജയരാജേട്ടന്‍ താമസിക്കുന്ന മുറിയിലെത്തി. സുധാകരനും ജനാര്‍ദ്ദനനും, എം ആര്‍ ഉം ഒക്കെ താമസിക്കുന്നത് അവിടെ തന്നെ.. പോകണമെന്ന് കരുതിയ പലയിടത്തും സമയക്കുറവ് കൊണ്ട് പോകാന്‍ പറ്റിയില്ല. വേണു പുളീരടി, സജിത് കൊല്ലം പണ, ശ്രീജിത് ബേത്തൂര്‍, ലോഹി മുന്നാട്, അരുണ്‍ മുന്നാട് എന്നിവരുടെ താമസസ്ഥലത്തേക്ക് അവര്‍ ക്ഷണിച്ചെങ്കിലും പോകാന്‍ പറ്റിയില്ല..

യാത്രാമധ്യേ ഗോപിയേട്ടനെ കിട്ടാന്‍ വേണ്ടി അവരുടെ റൂമിന് മുമ്പിലെത്തിയിരുന്നു. നയനയും, രൂപേഷ് പറയംപള്ളവും താമസിക്കുന്ന അടുത്തടുത്ത മുറികളില്‍ ചെന്നിരുന്നു. അനില്‍ മുന്നാടും അനീഷ് മൈലാടിയും സ്വരൂപും വിജേഷും രാജേഷ് പാണ്ടിക്കണ്ടവും താമസിക്കുന്ന റൂമിലും ചെന്നിട്ടുണ്ട്. മുറികളല്ല അവയൊന്നും.. വലിയ പത്രാസുകള്‍ ഇല്ലെങ്കിലും അവയ്ക്ക് ഗൃഹാന്തരീക്ഷവും സൗന്ദര്യവും വേണ്ടതിലേറെയുണ്ടെന്ന് മനസിലായി. എള്ളുണ്ടയും മിച്ചറും ഹോര്‍ലിക്‌സും ഒക്കെ നാട്ടിലെയെന്ന പോലെ മുന്നില്‍ വന്നു നിന്നു. ബെര്‍ഗറും പെപ്‌സിയും ഇന്നും ആരുടെയും മുറിയിലേക്ക് എത്താത്ത വിധം മാനസികമായ ഒരു ബന്തവസിലാണ് അവരൊക്കെ..! വിനോദ് മീത്തല്‍, രചിസ് കുട്ടന്‍, ഹാസിഫ്, കുമാര്‍ ബേഡകം, രജ്ഞിത്ത് കോടോത്ത്, ഇബ്രാഹിം കൂട്ടം, വിനോദ് മുല്ലച്ചേരി, വിനോദ് അമ്മങ്കല്ല്, മധു കൊളത്തൂര്‍, നാരായണേട്ടന്‍ വളവില്‍, കുറ്റിക്കോല്‍ രാജേഷ്, കുട്ടായി, അരൂണ്‍ മളിക്കാല്‍, ശ്രീനാഥ് ഒറ്റമാവുങ്കാല്‍, പ്രതീഷ് ബാബു, സുബിന്‍ ആനക്കല്ല്, അരുണ്‍, നിതിന്‍ എന്നിങ്ങനെ നിരവധി പേരെ യാത്രയ്ക്കിടയില്‍ പലതവണ കണ്ടുമുട്ടാനായി എന്നത് ആഹ്ലാദകരമാണ്.

കണ്ടും സംസാരിച്ചും സൗഹൃദം പങ്കു വെച്ചവരുടെ നിര ഇനിയും നീളും.. അവ അടുത്ത കുറിപ്പുകളില്‍ പരാമര്‍ശിച്ചു കൊണ്ടേയിരിക്കും. ഏതുയരത്തിലും ഏത് നഗരത്തിലും ഏത് വേഷത്തിലും നാം നമ്മുടെ സംസ്‌കാരത്തിന്റെ ചിഹ്നം ഉയര്‍ത്തിപ്പിടിക്കും. വന്ന് സ്‌നേഹം പങ്കിട്ടവരുടെ അത്ര വലുതല്ല മസില്‍ പിടിച്ച് കൂട്ടം തെറ്റി നില്‍ക്കുന്നവരുടെ തലപ്പൊക്കം. കൂട്ടായ്മകള്‍ നല്‍കുന്ന കരുത്തോളം വരില്ല കൂട്ടം തെറ്റിയുള്ള നില്‍പ്.! വീണ്ടും മറ്റൊരു അധ്യായവുമായി അടുത്ത തവണ കാണാം.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍ റഷീദ്...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന സര്‍ക്കാറിനെ...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ് പൊന്ന്....

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍ അതാണ്...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

Recent Posts

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍...

ജില്ലയിലെ ലബോറട്ടറി ഉടമകളുടെ കണ്‍വെന്‍ഷനും പഠന ക്ലാസും ശനിയാഴ്ച്ച ഹെല്‍ത്ത്...

കാസറഗോഡ്: കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷന്‍ (കെ...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...