ടവര്‍ നിര്‍മാണത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം

ഉദുമ : കോതാറമ്പത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടവര്‍ നിര്‍മാണത്തില്‍ ഉദുമ മണ്ഡലം 82-ാം ബൂത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജൂലൈ അവസാനം ചേര്‍ന്ന പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജന പ്രതിനിധികളും നാട്ടുകാരും ചേര്‍ന്നെടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കമെന്ന് യോഗം പരാതിപ്പെട്ടു. നിര്‍ദ്ദിഷ്ട ടവര്‍ പരിസരത്ത് അങ്കണവാടി സ്‌കൂളും ക്ഷേത്രങ്ങളുമുണ്ട്. ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, ഉദുമ ഗ്രാമപഞ്ചായത്തിനും ഇവര്‍ പരാതി കൊടുത്തിട്ടുണ്ട്. നിര്‍മാണവുമായി മുന്നോട്ടു പോകുയാണെങ്കില്‍ ശക്തമായ സമരങ്ങള്‍ നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ഡിസിസി ജനറല്‍ സെക്രട്ടറി ഗീത കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി രാജഗോപാലന്‍ അധ്യക്ഷനായി. ഉദയമംഗലം സുകുമാരന്‍, കെ.വി രാഘവന്‍ സുകുമാരി ശ്രീധരന്‍, രാജിക, പുഷ്പ ശ്രീധരന്‍ , അനീഷ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *