CLOSE

17

Monday

December 2018

Breaking News

പുലിപ്പേടി മാറാതെ മലയോരവാസികള്‍; വനപാലകര്‍ തിരച്ചില്‍ ശക്തമാക്കി

 
 
കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ യാത്രാ കുറിപ്പുകള്‍ (ഭാഗം -2) ;കൂട്ടത്തില്‍ കൂടിയ നാളുകള്‍, അറബ് നാട്ടിലെ അനുഭവങ്ങള്‍
 
 
 
  • 2
    Shares

22 ന് രാവിലെ 4 മണിക്ക് പി.ജിജിക്കും ബേബിയേച്ചിക്കും ഒപ്പം അവരുടെ കാറില്‍ മംഗലാപുരത്തേക്ക്. ആദ്യ വിമാനയാത്രയെ കുറിച്ചുള്ള ആശങ്കകളുടെ കെട്ടും നിറച്ചായിരുന്നു യാത്ര. വിമാനത്താവളത്തിനകത്തെ ചെക്കിങ്ങും ബോഡിങ്ങ് പാസ് കിട്ടലും ഒക്കെയായി കുറേ സമയം. 8.30 ന് ഫ്‌ളൈറ്റില്‍ കയറി, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അകത്ത് കയറി അര മണിക്കൂര്‍. വിമാനം പറന്നു പൊങ്ങുമ്പോള്‍ കുലുങ്ങും, ചെവിയില്‍ ഇരമ്പും എന്നിങ്ങനെ ആവശ്യത്തിലധികം മുന്നറിവുകള്‍ ഒരു അറിവന്‍ തന്നിരുന്നു….! സീറ്റ് ബെല്‍റ്റ് ഇട്ട് എന്തും സഹിക്കാന്‍ തയ്യാറായി നിന്ന എന്നെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു ഭയാശങ്കയും ഇല്ലാതെ വിമാനം പറന്നു പൊങ്ങി.

പറന്നു പൊങ്ങുമ്പോള്‍ ഉള്ള ത്രില്‍ ശരിക്കും കിട്ടുന്ന തരത്തില്‍ വിമാനത്തിന്റെ വിന്‍ഡോ സൈഡില്‍ തന്നെയായിരുന്നു ഇരുത്തവും. അങ്ങനെ കടല്‍ കടക്കാനുള്ള ആദ്യത്തെ അവസരം യാഥാര്‍ത്ഥ്യമായി. എത്രയോ ചങ്ങാതിമാരും ബന്ധുക്കളും പറന്നു പൊങ്ങിയതും പറന്നു താഴ്ന്നതും മേലേക്ക് നോക്കി കൗതുകം പൂണ്ട ഒരു കുട്ടിക്കൗതുകം ചരിത്രമായി മാറി. ഒരു യാത്ര ഒരു ജീവിതാനുഭവമായി മാറിക്കഴിഞ്ഞു. ഒരു പക്ഷേ ഏറ്റവും അടുത്ത ചങ്ങാതിമാരായ പ്രവാസി സഹോദരങ്ങളുടെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നാട് വിട്ടുള്ള ഈ യാത്ര സംഭവിക്കുമായിരുന്നില്ല..! കൂട്ടം കൂട്ടായ്മ അത്ര മേല്‍ സ്വാധീനം ചെലുത്തിയ ഒരു പ്രവാസി സംരംഭം കൂടിയാണല്ലോ?

കൃഷും വിനോദ് മലാങ്കാട്, കെ.ടി നായര്‍, വേണു പാലക്കാല്‍, അനില്‍ മുന്നാട്, ഗോപിയേട്ടന്‍ മൈലാടി, അനീഷ് മൈലാടി, രാജേഷ് പാണ്ടിക്കണ്ടം, ദിനേശ് മുങ്ങത്ത്, നിധീഷ് മച്ചു, സനത്, വിജേഷ്, അഖില്‍, ജയരാജ് ബീംബുങ്കാല്‍, എം.ആര്‍ നമ്പ്യാര്‍, സുധാകരന്‍ ചേരിപ്പാടി, പ്രദീപ് കുറ്റിക്കോല്‍, ജനാര്‍ദ്ദനന്‍, അനില്‍ ജയപുരം, അനില്‍ ചിറക്കാല്‍, ഗംഗേട്ടന്‍ പറയം പള്ളം, രൂപേഷ് പറയം പള്ളം, സ്വരാജ്, ഉമേശന്‍ കുണ്ടംപാറ, ശ്യാം മലാങ്കാട്, സൂരജ് അളിയന്‍, മധു കൊളത്തൂര്‍, മണിയേട്ടന്‍, സതീശ് കമ്മട്ട, സുനില്‍ കക്കോട്ടമ, മനോജ് കക്കോട്ടമ, മൊയ്ദു ബഡിക്കിക്കണ്ടം, മൊയ്ദു പടുപ്പ്, ഉമ്മര്‍ കുഞ്ഞി, അസീസ്, കുട്ടന്‍, ലത്തീഫ്, ഹനീഫ, എന്നിങ്ങനെ എത്രയെത്ര സ്‌നേഹ സൗഹൃദങ്ങള്‍ ഈ ദേശത്ത്? ദുബായ് എയര്‍ പോട്ടില്‍ ഇറങ്ങിയതു മുതല്‍ ആ സ്‌നേഹം നേരിട്ട് അറിയുവാന്‍ അസുലഭമായ അവസരം വന്നു ചേര്‍ന്നു.

ദുബായും ഷാര്‍ജയും അജ്മാനും റാസല്‍ഖൈമയും അല്‍ ഐനു മെല്ലാം എത്രയോ അകലെയുള്ളവയാകാമെന്ന അബദ്ധ ധാരണകള്‍ ഈ യാത്രയില്‍ തകര്‍ന്നു വീണു. ദുബായിലെ ബുര്‍ജ് ഖലീഫയും വേള്‍ഡ് ട്രേഡ് സെന്ററും ദുബായ് മെട്രോയും നല്‍കിയ ദൃശ്യാനുഭവങ്ങള്‍ പറയാവതല്ല.! നാട്ടിലെ പോലെ കണ്ടു മുട്ടുന്നവരെല്ലാം പരിചയക്കാര്‍. വിളിച്ച് കാണാന്നും പറഞ്ഞ് ഒരു പാട്‌പേര്‍. മരുമക്കള്‍, അനിയന്‍മാര്‍, അളിയന്‍, ബന്ധുക്കള്‍, ചങ്ക് ചങ്ങായിമാര്‍ എന്നിങ്ങനെ ആരൊക്കെയും വിളിച്ചും എത്തിച്ചേര്‍ന്നും സ്‌നേഹം പങ്കിടുന്നു.

കേട്ടറിഞ്ഞ ദുബായിയെ കാളും കണ്ടറിയേണ്ട നാടുകള്‍. സാമ്പത്തിക രംഗത്തും വികസന രംഗത്തും ദുബായും മറ്റു എമിറേറ്റുകളും സൃഷ്ടിച്ച വന്‍ മുന്നേറ്റം ഓരോ രംഗത്തും പ്രകടം. നാട് വിട്ട് വിദേശത്ത് എത്തിയ പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ കണ്ണീരും ഉപ്പും ചേര്‍ന്ന മണല്‍ പരപ്പ്… ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൗഹൃദ കടലാഴങ്ങള്‍.. വാണവരും വീണവരുമുണ്ട് ഈ മണ്ണില്‍..? പ്രവാസികളെ കുറിച്ചുള്ള എല്ലാ വിധ മുന്‍ ധാരണകളും തല തല്ലി മരിക്കേണ്ടി വന്ന ദിനരാത്രങ്ങള്‍.. നീണ്ട 30 വര്‍ഷങ്ങള്‍ വരെ ഈ മണ്ണില്‍ പടവെട്ടിയ ചിലരുണ്ട്. ഇന്ന് സാമാന്യം ദേദപ്പെട്ട നിലയില്‍ കുടുംബമൊക്കെ വന്ന് ഒന്നിച്ച് താമസിക്കുന്നു ചിലര്‍.. ചിലര്‍ ഇപ്പൊഴും കാറ്റിനോടും വെയിലിനോടും മണലിനോടും മല്ലിട്ട് ജീവിതം തുന്നുന്നവര്‍.!

അല്‍കാനിലെ ഈ രാത്രികളില്‍ നാടും നഗരവും വന്ന് ഉറക്കത്തെ അസ്വസ്ഥമാക്കുമ്പോള്‍ കുറിച്ച് വെക്കുന്ന വാക്കുകള്‍ നാളേക്കുള്ള ഓര്‍മകളാണ്.. ഒന്നും ആയിട്ടില്ല ജീവിതത്തില്‍ ഇതേ വരെ. പക്ഷേ നമ്മളൊക്കെ എന്തൊക്കെയോ ആണെന്ന് തോന്നുന്ന കുറച്ച് ദിനങ്ങള്‍. അറിവിനേക്കാള്‍ വലിയ ആയുധം ഇല്ലെന്ന പാഠം. ചെറിയ ജീവിതത്തിലും വലിയ തിരക്കുകള്‍ കൊണ്ടു നടക്കുന്നതിനിടയില്‍ ഈ ഗള്‍ഫ് യാത്ര പകര്‍ന്നു നല്‍കിയത് വലിയ സന്ദേശങ്ങളും അനുഭവങ്ങളും ആണ്.

അവയില്‍ സുപ്രധാനമായ കാര്യങ്ങളെ കുറിച്ച് ദിനം പ്രതി ഒരു ഡയറിക്കുറിപ്പിടാം.. ഞാന്‍ കണ്ടുമുട്ടിയ, സ്‌നേഹ മധുരം തന്ന് വിരുന്നൂട്ടിയ എല്ലാവരുടെയും പേര് ഒരു പക്ഷേ ഒറ്റ കുറിപ്പില്‍ പരാമര്‍ശിക്കാനാവില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. ഓരോ കുറിപ്പും പതിയെ പതിയെ വിട്ടു പോയ ഒട്ടു മിക്കവരെയും സൂചിപ്പിക്കുന്നുണ്ടാവും. ഈ യാത്രാനുഭവങ്ങളെ ദിനേന എന്നെ പിന്തുടര്‍ന്ന പോലെ അനുധാവനം ചെയ്യുമെന്ന ധാരണയോടെ സ്‌നേഹപൂര്‍വം സി. രാമചന്ദ്രന്‍

തുടരും….

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം ഫെയ്സ്ബുക്കില്‍...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഒരുകുടക്കീഴില്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത യുദ്ധമാണ്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

Recent Posts

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ്...

കാസര്‍കോട്: ശബരിമലയെ തകര്‍ക്കാന്‍...

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം താമസിയാതെ തിരിച്ചറിയും:...

കാസര്‍കോട്: ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം...

ഹരിത കേരളം മിഷനും, യുണൈറ്റഡ്...

ചിത്താരി : ഹരിത...

ഹരിത കേരളം മിഷനും, യുണൈറ്റഡ് ആര്‍ട്ട്‌സ് ക്ലബ്ബും ചിത്താരി ഗവ:...

ചിത്താരി : ഹരിത കേരളം മിഷന്‍ കാസര്‍ഗോഡിന്റെയും യുണൈറ്റഡ്...

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ...

കാഞ്ഞങ്ങാട് : മലയോരഹൈവെയും...

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം; മന്ത്രി ജി സുധാകരന്‍

കാഞ്ഞങ്ങാട് : മലയോരഹൈവെയും തീരദേശ ഹൈവെയും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ...

കല്ലടുക്ക - ചെര്‍ക്കള റോഡ്...

ചെര്‍ക്കള: ജില്ലയിലെ പ്രധാന...

കല്ലടുക്ക - ചെര്‍ക്കള റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി...

ചെര്‍ക്കള: ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ചെര്‍ക്കള...

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ...

കാസര്‍കോട് : എല്ലാവരെയും...

രണ്ടരവര്‍ഷം കൊണ്ട് മലയോര ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കും: മന്ത്രി ജി....

കാസര്‍കോട് : എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന വികസന പദ്ധതികള്‍ക്കു മുന്‍ഗണന...

Articles

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച്...

നാട്ടു പഴമയുടെ ഓര്‍മ്മ: നഗരസഭാ ജീവനക്കാരന്‍ വേണു പെരളത്തിന്റെ ഫെയ്‌സ്ബുക്ക്...

നാട്ടുപഴമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നഗരസഭാ ജീവനക്കാരനായ വേണു പെരളം...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട്...

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം,...

സപ്ലൈകോ വികസനം; കാസര്‍കോട് ജില്ലയോട് അവഗണന

നേര്‍ക്കഴ്ച്ചകള്‍... അവശ്യ സാധനങ്ങളെല്ലാം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5;...

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-5; കായിക ബേഡകത്തിനായൊരു കാല്‍വെപ്പ്

പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ ''വെടിവയ്പ്പില്ലാത്ത...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4;...

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന്...

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന പരമ്പര-4; തൊഴിലുറപ്പ് പദ്ധതിയിലും ബേഡകം മാതൃക

ഗ്രാമീണ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ...